പത്തനംതിട്ടയിലെ ഹെല്‍ത് ആന്റ് വെല്‍നസ് സെന്ററുകളില്‍ പാര്‍ട്ട്‌ടൈം യോഗ ഡെമോണ്‍സ്ട്രേറ്റര്‍; ഇന്റര്‍വ്യു ഡിസംബര്‍ എട്ടിന്

പത്തനംതിട്ട: ജില്ലയിലെ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളില്‍ ആയുഷ്മിഷന്‍ അനുവദിച്ച പാര്‍ട്ട്‌ടൈം യോഗ ഡെമോസ്ട്രേറ്റര്‍(മൂന്ന്ഒഴിവ് ) തസ്തികയിലെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഉദ്യോഗാര്‍ഥികളുടെ കൂടിക്കാഴ്ച അടൂര്‍ റവന്യൂടവറിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ഡിസംബര്‍ എട്ടിന് ഉച്ച കഴിഞ്ഞ് രണ്ടിന് നടക്കും. പ്രതിമാസ വേതനം 8000 രൂപ. പ്രായപരിധി 18 – 40 വയസ്. യോഗ്യത ബി.എന്‍.വൈ.എസ് / എം.എസ്.സി (യോഗ /എംഫില്‍ (യോഗ). അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൃത്യസമയത്ത് ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ മുന്‍പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04734 226063.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.