ആലപ്പുഴ: എസ്എഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ അച്ചടക്ക നടപടി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം അനില രാജു ഉള്‍പ്പെടെ ഏഴുപേരെ പുറത്താക്കും.ഹരിപ്പാട് ഏര്യാ സമ്മേളനത്തിലെ സംഘര്‍ഷത്തെ തുടര്‍ന്നാണ് അച്ചടക്ക നടപടി. എസ്എഫ്ഐ ഫ്രാക്ഷന് യോഗത്തിലാണ് നടപടി.
കഴിഞ്ഞയാഴ്ചയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ നേതൃത്വത്തില്‍ ഹരിപ്പാട് ഏര്യാ സമ്മേളനം നടന്നത്. അനിലയെ സെക്രട്ടറിയാക്കി കൊണ്ടുള്ള പാനല്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചെങ്കിലും ഒരു വിഭാഗം ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടര്‍ന്ന് 30പേര് സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയി. ഇതിന് പിന്നാലെ ഇരു വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്നാണ് എസ്എഫ്ഐ ഫ്രാക്ഷന് യോഗത്തില്‍ നടപടിക്ക് ശുപാര്‍ശ ചെയ്തത്. അനില രാജു കേരള സര്‍വകലാശാല യൂണിയന് മുന്‍ ചെയര്‍പേഴ്സണ്‍ ആണ്.