പത്താമുദയ മഹോത്സവം : കല്ലേലി കാവില്‍ ആദിത്യ പൊങ്കാല നാളെ

കോന്നി : കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) പത്താമുദയ മഹോത്സവ ദിനമായ ഏപ്രിൽ 24 തിങ്കളാഴ്ച വെളുപ്പിനെ 4 മണി മുതൽ മലയുണർത്തൽ കാവ് ഉണർത്തൽ, കാവ് ആചാരങ്ങൾ 41 തൃപ്പടി പൂജ, താംബൂല സമർപ്പണം, 999 മലക്കൊടി ദർശനം രാവിലെ 7 മുതൽ പത്താമുദയ വലിയ പടേനി, 8.30 ന് ഉപസ്വരൂപ പൂജകൾ, വാനര ഊട്ട്, മീനൂട്ട്, പ്രഭാത പൂജ, കല്ലേലി അമ്മൂമ്മ പൂജ, കല്ലേലി അപ്പൂപ്പൻ പൂജ, പുഷ്പാഭിഷേകം 9.30 മുതൽ സമൂഹ സദ്യ രാവിലെ 10 മണിയ്ക്ക് പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാലയ്ക്ക് സിനിമ ബാലതാരം മാളികപ്പുറം കല്ലു (കുമാരി ദേവാനന്ദ )പ്രമുഖ ജീവകാരുണ്യ പ്രവർത്തകയും കേന്ദ്ര നാരീശക്തി പുരസ്‌കാര ജേതാവുമായ ഡോ. എം എസ് സുനിൽ കേരളോത്സവം ഫെയിം കുമാരി അഞ്ജന കടമ്പനാട് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിക്കും.

Advertisements

രാവിലെ 11 മണിയ്ക്ക് ചേരുന്ന കല്ലേലി സാംസ്കാരിക സദസ്സ് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. കാവ് പ്രസിഡന്റ് അഡ്വ ശാന്തകുമാർ അധ്യക്ഷത വഹിക്കും. സെക്രട്ടറി സലിം കുമാർ കല്ലേലി സ്വാഗതം പറയും.
പത്താമുദയ ജന്മ വാർഷിക സംഗമം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും കാവുകളുടെ സംഗമം ആന്റോ ആന്റണി എംപി യും കല്ലേലി ജീവകാരുണ്യ പ്രവർത്തി അഡ്വ. അടൂർ പ്രകാശ് എംപി കല്ലേലി മത മൈത്രീ സംഗമം ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ഊരാളി സംഗമം സിദ്ധനർ സർവീസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ രവികുമാറും ഗോത്ര സംഗമം സി ആർ മഹേഷ്‌ എംഎൽഎ യും ഉദ്ഘാടനം ചെയ്യും. സാമൂഹിക സാംസ്കാരിക മതവിഭാഗങ്ങളിലെ വിശിഷ്ട വ്യക്തികൾ പത്താമുദയ മഹോത്സവത്തിന് ആശംസകൾ അർപ്പിച്ച് സംസാരിക്കും വിദ്യാഭ്യാസ കലാ കായിക സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തികളെ ആദരിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

11.30 ന് ഊട്ട് പൂജ 12 മണിയ്ക്ക് കല്ലേലി ആദിത്യ പൊങ്കാല നിവേദ്യം 999 മലക്കൊടി എഴുന്നള്ളത്ത്, ആന ഊട്ട്
വൈകിട്ട് 5 മണി മുതൽ ഭക്തി ഗാനസുധ 6 മണിയ്ക്ക് 41 തൃപ്പടി പൂജ 6.30 ന് പുണ്യ നദി അച്ചൻകോവിൽ ആറ്റിൽ കല്ലേലി വിളക്ക് തെളിയിക്കൽ 7 മണിയ്ക്ക് ദീപാരാധന ദീപക്കാഴ്ച ചെണ്ട മേളം പത്താമുദയ ഊട്ട് രാത്രി 7.30 ന് തെയ്യം, പരുന്താട്ടം, തിരുവാതിരക്കളി, മുടിയാട്ടം രാത്രി 8 മണി മുതൽ പാണ്ടി ഊരാളി അപ്പൂപ്പൻ കല്ലേലി ഊരാളി അപ്പൂപ്പൻ ചരിത്ര വിൽപ്പാട്ട് തെങ്കാശി പംബ്ലി മഹേശ്വരിയും സംഘവും അവതരിപ്പിക്കും
രാത്രി 9 മണിമുതൽ കല്ലേലി ഊരാളി അപ്പൂപ്പന്റെ ചരിത്ര പുരാതനമായ കുംഭപ്പാട്ട്, പാട്ടും കളിയും, ഭാരതക്കളി, പടയണിക്കളി, തലയാട്ടം കളി എന്നിവ നടക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.