തിരുവല്ല : കവിയൂർ – കല്ലൂപ്പാറ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മുണ്ടിയപ്പള്ളി- വാക്കേകടവ് ശാസ്താങ്കൽ റോഡിന്റെ മദ്ധ്യഭാഗം ഇടിഞ്ഞു താഴ്ന്നു സഞ്ചാരയോഗ്യമല്ലാതായി. ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികൾ പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ് കവിയൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അശോക് കുമാർ യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ റോഷൻ വർഗീസ്, സനോജ് കുഴിക്കാല, അജിൻ അച്ചൻകുഞ്ഞ്, ദീപു രഘു തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements