കൊല്ലം: രൂപം മാറ്റിയ ബൈക്കുകളില്‍ അമിതവേഗവും അഭ്യാസവും നടത്തിയവരുടെ ബൈക്കുകള്‍ പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. ചവറ പൊലീസും കരുനാഗപ്പള്ളി സബ് ആര്‍ടി ഓഫീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബൈക്കുകള്‍ പിടിച്ചെടുത്തത്.
Advertisements
പിടിച്ചെടുത്ത ബൈക്കുകള്‍ക്ക് 66,000 രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴയായി ചുമത്തിയത്. അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നവര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോകള്‍ കണ്ടെത്തി അവയില്‍ നിന്ന് ഇരുചക്രവാഹനങ്ങളെയും അവയുടെ ഉടമകളെയും തിരിച്ചറിഞ്ഞായിരുന്നു എംവിഡിയുടെ പ്രത്യേക പരിശോധന.