തിരുവനന്തപുരം: സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സിനായി കൂട്ടത്തോടെ അപേക്ഷിച്ച് ജനം. ഏഴു സുരക്ഷാഫീച്ചറുകളോടു കൂടിയ കാര്‍ഡാണ് പുതുതായി ലഭിക്കുന്നത്. പഴയ മോഡല്‍ ലാമിനേറ്റഡ് ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് പുതിയ സ്മാര്‍ട്ട് ലൈസന്‍സിലേക്കു മാറാം. ഇതിനായി 200 രൂപ ഫീസടയ്ക്കണം. അതെസമയം കൈവശമുള്ള പഴയ ലൈസന്‍സ് തിരികെ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്മെന്റില്‍ ഏല്‍പ്പിക്കേണ്ടതില്ല. ലൈസന്‍സ് തപാലില്‍ വേണമെന്നുള്ളവര്‍ തപാല്‍ ഫീസ് കൂടി ചേര്‍ത്താണു ഫീസ് അടയ്‌ക്കേണ്ടത്.
എന്നാല്‍, 200 രൂപ ഫീസ് വാങ്ങിക്കുന്നതിനെതിരേ ഒരുവിഭാഗം രംഗത്ത് വന്നിട്ടുണ്ട്. കാലാകാലങ്ങളായി ലൈസന്‍സ് ലഭിക്കുന്ന സമയത്ത് 200 രൂപ ലൈസന്‍സ്ഫീ ഇനത്തില്‍ വാങ്ങി സാധാരണ പ്ലാസ്റ്റിക് ലാമിനേറ്റഡ് കാര്‍ഡാണു നല്‍കുന്നത്. എന്നാല്‍ ഈ കാര്‍ഡിന് വലിയ നിര്‍മ്മാണ ചെലവില്ല. ഇപ്പോള്‍, സ്മാര്‍ട്ട് ലൈസന്‍സിനായി വീണ്ടും 200 രൂപ വാങ്ങി ആളുകളെ ചൂഷണംചെയ്യുന്നുവെന്നാണ് പ്രധാന ആരോപണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു വര്‍ഷം കഴിഞ്ഞാല്‍ സ്മാര്‍ട്ട് ലൈസന്‍സ് എടുക്കാന്‍ 1,000 രൂപയ്ക്കുമുകളില്‍ നല്‍കേണ്ടി വരും. അത് കൊണ്ട് തന്നെ ആളുകള്‍ ലൈസന്‍സ് മാറ്റാനായി ഓട്ടത്തിലാണ്.
ഇപ്പോഴും ബുക്ക്, പേപ്പര്‍ ലൈസന്‍സുകളുള്ളവര്‍ ഏറെയുണ്ട്. ഇവര്‍ക്കും സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറാനാകും. എന്നാല്‍ ഇത്തരത്തിലുള്ള പഴയ ലൈസന്‍സുകള്‍ ഉപയോഗിക്കുന്നവര്‍ മോട്ടോര്‍ വാഹനവകുപ്പ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതിനാല്‍ ഈ പ്രവര്‍ത്തനമാണു സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ നടത്തേണ്ടിയിരുന്നതെന്നും വിമര്‍ശനമുണ്ട്. അപേക്ഷ ലഭിച്ചാല്‍ ഒരാഴ്ചയ്ക്കകം തപാലില്‍ ലൈസന്‍സ് ലഭ്യമാക്കണമെന്നാണു നിര്‍ദേശം. എന്നാല്‍, അപേക്ഷകള്‍ കുന്ന് കൂടുന്നത് മോട്ടോര്‍ വാഹനവകുപ്പിനു തലവേദനയാകും.