കൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. കൊച്ചിയിലും തിരുവനന്തപുരത്തുമായി വിവിധ പരിപാടികളില്‍ പങ്കെടുക്കും. വൈകിട്ട് 7 മണിക്ക് ക്രൈസ്തവ മതമേലധ്യക്ഷന്‍ മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് കൊച്ചി നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.
വൈകിട്ട് നാല് മണിക്ക് വെല്ലിങ്ടണ്‍ ഐലന്റിലെ നാവികസേനാ വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി റോഡ് ഷോ ആയാണ് യുവം യൂത്ത് കോണ്‍ക്ലേവ് നടക്കുന്ന തേവര സേക്രട്ട്ഹാര്‍ട്ട് കോളജിലെത്തുക. വെണ്ടുരുത്തി പാലം മുതല്‍ തേവര കോളജ് വരെ 1.8 കിലോമീറ്ററര്‍ പ്രധാനമന്ത്രി റോഡ് ഷോ നടത്തും. യുവം കോണ്‍ക്ലേവില്‍ ഒരു ലക്ഷം യുവാക്കളുമായി പ്രധാനമന്ത്രി സംവദിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുവം കോണ്‍ക്ലേവിന് ശേഷം 7 മണിക്ക് താജ് ഗേറ്റ് വേ ഹോട്ടലില്‍ തിരികെ എത്തുന്ന പ്രധാനമന്ത്രി ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തും. സിറോ മലബാര്‍ സഭ, മലങ്കര സഭ, ലത്തീന്‍ സഭ, യാക്കോബായ ഓര്‍ത്തഡോക്സ് അടക്കമുള്ള 8 സഭകളുടെ അധ്യക്ഷന്മാരെയാണ് പ്രധാനമന്ത്രി കാണുക. സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്‍റലിജന്‍സ് റിപോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കൊച്ചി നഗരത്തിലും റൂററിലും ഗതാഗത നിയന്ത്രണമുണ്ട്. പ്രധാനമന്ത്രിയുടെ സുരയ്ക്കായി 2060 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി വന്ദേഭാരതിന്‍്റെയും വാട്ടര്‍ മെട്രോയുടെയും ഉദ്ഘാടനം നിര്‍വഹിക്കും.