പത്തനംതിട്ട : ലോക ഭൗമദിനത്തില്‍ വള്ളിക്കോട് ഗ്രാമ പഞ്ചായത്തിലെ പൊതുഇടങ്ങള്‍ മാലിന്യമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. നവകേരളം വൃത്തിയുള്ള കേരളം, നിര്‍മല ഗ്രാമം നിര്‍മല നഗരം നിര്‍മല ജില്ലാ പദ്ധതി എന്നീ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന പൊതുസ്ഥല-ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര് മോഹനന് നായര്‍ നിര്‍വഹിച്ചു.
കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം, മാലിന്യ കൂനകള്‍ ഇല്ലാത്ത, വൃത്തിയുള്ള പൊതുഇടങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങളാണിതെന്നും വീടുകളിലും, സ്ഥാപനങ്ങളിലും ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ വിടവുകള്‍ നികത്തിയും, പാഴ്വസ്തു ശേഖരണം പൂര്‍ണമാക്കിയും, പൊതു ഇടങ്ങളെ മാലിന്യമുക്തമാക്കിയും ശുചിത്വ-സുന്ദര പഞ്ചായത്ത് സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈസ് പ്രസിഡന്റ് സോജി.പി.ജോണ്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ എം.പി ജോസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ഗീതാ കുമാരി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ജി സുഭാഷ്, പഞ്ചായത്ത് സെക്രട്ടറി പി.ജെ. രാജേഷ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി മിനി തോമസ്, വാര്‍ഡ് മെമ്പര്‍മാര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍, ഹരിത കര്‍മസേന അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടന പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.