തിരുവല്ല: അഭിഭാഷക വൃത്തിയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ കെ അന്തഗോപനെ തിരുവല്ല ബാര്‍ അസോസിയേഷന്‍ അനുമോദിക്കുന്നു. തിരുവല്ല വി ജി എം ഹാളില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 3.30 ന് നിയമ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.
അഡ്വ മാത്യു ടി തോമസ് എം എല്‍ എ അധ്യക്ഷത വഹിക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ അഡ്വ കെ അനന്ത ഗോപനെ ആദരിക്കും. ബാര്‍ അസോസിയേഷന്റെ മുന്‍ കാല പ്രസിഡന്റുമാരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരിക്കും. സംഘാടകരായ അഡ്വ.എം ഫിലിപ്പ് കോശി, അഡ്വ. വി ആര്‍ സുധീഷ് , അഡ്വ സിബി ജെയിംസ് , അഡ്വ പി എസ് മുരളീധരന്‍ നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.