കോട്ടയം: ഗ്വാട്ടിമാലയിൽ നിന്നും നേപ്പാൾ വഴി കേരളത്തിലെത്തുന്ന ഏലയ്ക്ക വിപണിയെയും കർഷകരെയും വെടക്കാക്കുന്നു. തീർത്തും ഗുണനിലവാരമില്ലാതെ എത്തുന്ന ഏലയ്ക്ക് വിപണിയിൽ വിലയിടിവിന് കാരണമാകുകയാണ്. സാധാരണക്കാരായ കർഷകരെയാണ് ഈ വിപണിയിലെ വിലിയിടിവ് സാരമായി ബാധിക്കുന്നത്.
ഗ്വാട്ടിമാലയിൽ നിന്നും വിമാനമാഗം നേപ്പാൾ വഴി ഡൽഹി എയർപോർട്ടിൽ എത്തുന്ന ഏലയ്ക്കയാണ് വിപണിയിൽ ഇപ്പോൾ നുഴഞ്ഞു കയറുന്നത്. ഒരാൾക്ക് 20 കിലോ വരെ ഏലയ്ക്കാ ഒരു പാസ്പോർട്ട് ഉപയോഗിച്ച് കൊണ്ടു വരാം. ഈ പഴുത് ഉപയോഗിച്ച് ലക്ഷങ്ങളുടെ ഏലയ്ക്കാണ് ഗ്വാട്ടിമാല വഴി രാജ്യത്തേയ്ക്ക് എത്തിക്കുന്നത്. ഇത്തരത്തിൽ എത്തിയ്ക്കുന്ന ഏലക്കയ്ക്ക് യാതൊരു ഗുണനിലവാരവുമില്ലെന്ന് കർഷകർ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേപ്പാൾ വഴി ഡൽഹിയിൽ എത്തിക്കുന്ന ഗ്വാട്ടിമാല ഏലക്ക വൻതോതിൽ കേരളത്തിലെ അടക്കം ലേല കേന്ദ്രങ്ങളിൽ എത്തുന്നതായാണ് കർഷകർ പറയുന്നത്. ഇത് വില ഇടിവിന് പ്രധാന കാരണമാകുന്നു. ഒരാഴ്ച മുൻപ് വരെ ഏകദേശം 1400- 1450 നിരക്കിൽ മാറ്റമില്ലാതെ പിടിച്ചു നിന്നിരുന്ന ഏലക്കാ വിലയിൽ ഇപ്പൊൾ 300 മുതൽ 350 രൂപയുടെ കുറവാണ് വന്നിരിക്കുന്നത്.ഏപ്രിൽ 15ന് ശേഷം വില നന്നായി ഉയരുമെന്നായിരുന്നു ഏലം വിപണിയിൽ നിന്നുള്ള റിപ്പോർട്ടുകൾ.
ഏലക്ക സീസൺ എല്ലാം കഴിഞ്ഞ്, കൃഷിക്കാർ വില കൂടുമെന്നു പ്രതീക്ഷിച്ചു നില്കുന്ന സമയത്താണ് ഇരുട്ടടി പോലെ ഗ്വാട്ടിമാല ഏലക്ക ഉത്തരെന്ധ്യൻ ലോബികൾ വ്യാപകമായി നമ്മുടെ നാട്ടിലെ ഏലം ലേലകേന്ദ്രങ്ങളിൽ എത്തിക്കുന്നത്. ഇതിന് എതിരെ ശക്തമായ നടപടികൾ എടുത്തില്ലെങ്കിൽ കുരുമുളകിന്റെ അതെ വില തകർച്ച തന്നെ ഏലക്കായും നേരിടും. ഈ സാഹചര്യത്തിൽ വലിയ തോതിൽ വിപണിയിൽ ഏത്തുന്ന മോശം നിലവാരമുള്ള ഗ്വാട്ടിമാല ഏലയ്ക്കയെ നിയന്ത്രിയ്ക്കാൻ കർഷകർക്കു വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശക്തമായ ഇടപെടൽ നടത്തണമെന്നു കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റാഷിദ് ഈരാറ്റുപേട്ട ആവശ്യപ്പെട്ടു.