അരൂര്‍: അരൂരില്‍ റിസോർട്ട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. അരൂരിലെ ഒരു റിസോർട്ടിൽ വിവാഹ ആഘോഷ പാർട്ടിക്കിടെ മയക്കുമരുന്നുമായെത്തിയ എറണാകുളം ജില്ലയിലെ മരട്, കൂടാരപ്പള്ളി സ്വദേശി ഷാരോൺ (27) ആണ് പിടിയിലായതത്. ഇയാളില്‍ നിന്നും ന്യൂ ജെനറേഷൻ മയക്കുമരുന്നായ എംഡിഎംഎ പൊലീസ് കണ്ടെത്തി.
ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരൂർ പൊലിസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്ന് ഒരു ഗ്രാം സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ (എംഡിഎംഎ) പിടിച്ചെടുത്തു. റിസോര്‍ട്ട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം നടക്കുന്നുവെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാർട്ടി നടന്ന സമയത്ത് നിരവധി പേർ ഇവിടെ വന്നുപോയതായി പൊലീസ് പറഞ്ഞു. അവരെല്ലാം ലഹരി ഉപയോഗിച്ചതായും സംശയിക്കുന്നു. ഇവരുടെ വിശദ വിവരങ്ങൾ പോലിസ് ശേഖരിച്ച് പരിശോധിച്ച് വരികയാണ്. പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.