തൃശൂര്‍ :തൃശൂര്‍ പൂരലഹരിയില്‍. ഘടകപൂരങ്ങളുടെ വരവ് തുടരുകയാണ്. കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയെത്തിയതോടെ തൃശ്ശൂര്‍ പൂരത്തിന് ആരംഭം കുറിച്ചു. തുടര്‍ന്നാണ് ഘടകപൂരങ്ങളെത്തിയത്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി പൂരനഗരിയിലെത്തിയതോടെ പൂരപ്രേമികളുടെ ആവേശം വാനോളമായി. ആയിരങ്ങളാണ് ഗജസാമ്രാട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാന്‍ കാത്തുനിന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ 11-ന് മഠത്തില്‍ വരവ് പഞ്ചവാദ്യം അരങ്ങേറി. ഉച്ചയ്ക്ക് 12.30-ന് പാറമേക്കാവ് ക്ഷേത്രത്തിനു മുന്പില് ചെമ്പട മേളം അരങ്ങേറും.
പൂരത്തിന്റെ പ്രധാന ആകര്‍ഷണമായ ഇലഞ്ഞിത്തറ മേളം ഉച്ചയ്ക്കുശേഷം 2.10-ന് വടക്കുംനാഥ ക്ഷേത്രത്തില്‍ വെച്ച് നടക്കും.
തുടര്‍ന്ന് വര്‍ണാഭമായ തെക്കോട്ടിറക്കവും പൂരത്തിന്റെ വര്‍ണപ്പൊലിമ വിളിച്ചറിയിക്കുന്ന കുടമാറ്റവും നടക്കും. പാറമേക്കാവിലമ്മയുമായി ഗുരുവായൂര്‍ നന്ദനും തിരുവമ്പാടി ഭഗവതിയുമായി തിരുവമ്പാടി ചന്ദ്രശേഖരനും ആണ് ഇക്കുറി എഴുന്നള്ളുന്നത്.