തിരുവനന്തപുരം: എസ് ആർ ഐ.ടി ഊരാളുങ്കല്‍ എന്നിവയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് ട്രോയിസ് ഇന്‍ഫോടെക്. ട്രോയിസ് എം ഡി ടി. സേഫ് കേരള പദ്ധതിയ്ക്കായി എസ് ആർ ഐ ടിയുമായി സഹകരിച്ചെന്നാണ് ജിതേഷ് കുമാര്‍ അറിയിച്ചിരിക്കുന്നത്. എസ് ആർ ഐ ടി എക്സിക്യൂട്ടീവ് ഡയറക്ടറായും ഊരാളുങ്കല്‍ കണ്‍സോര്‍ഷ്യം ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇരു കൂട്ടരുമായി ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്നുമാണ് വിശദീകരണം. എസ് ആർ ഐ ടി യ്ക്ക് ബിഡ്ഡിങ്ങില് പങ്കെടുക്കാന്‍ ഉപകരണ നിര്‍മാതാക്കളുടെ പിന്തുണ കത്ത് നല്‍കിയെന്നും കമ്ബനി വ്യക്തമാക്കി. ജിതേഷിന് സര്‍ക്കാരില്‍ ശിവശങ്കറിനേക്കാള്‍ ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
Advertisements