വിവാഹിതനാണ് എന്നു പങ്കാളിയോട് വ്യക്തമാക്കിയ ശേഷമുള്ള ബന്ധം വിശ്വാസ വഞ്ചനയല്ല: വിവാഹേതര ബന്ധങ്ങളിൽ നിർണ്ണായക വിധിയുമായി ഹൈക്കോടതി 

കൊല്‍ക്കത്ത: വിവാഹിതനാണെന്ന് പങ്കാളിയോട് വ്യക്തമാക്കിയതിന് ശേഷമുള്ള ലിവ് ഇന്‍ റിലേഷന്‍ വിശ്വാസവഞ്ചനയായി കാണാനാവില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതിയുടെ വിധി. ഒരു വര്‍ഷത്തോളം ഒരുമിച്ച്‌ കഴിഞ്ഞ ശേഷം, ഭാര്യയുടെ കൂടെ വീണ്ടും ജീവിക്കാന്‍ പോയ ഹോട്ടല്‍ എക്സിക്യൂട്ടീവിനെതിരെ പങ്കാളി നല്‍കി‌യ പരാതിയിന്മേലാണ് വിധി. യുവാവ് നഷ്ടപരിഹാരമായി പങ്കാളിക്ക് 10 ലക്ഷം രൂപ പിഴ നല്‍കണമെന്ന കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

Advertisements

വിശ്വാസവഞ്ചന എന്നാല്‍ മനപ്പൂര്‍വമുള്ള ചതിയായിരിക്കണം എന്നാണ് ഐപിസി സെക്‌ഷന്‍ 415 പറയുന്നതെന്ന് കോ‌ടതി ഓര്‍മ്മിപ്പിച്ചു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായി, പരാതിക്കാരിയെ വിവാഹം കഴിക്കാമെന്നു പ്രതി വാഗ്ദാനം നല്‍കിയെന്ന വാദം ഈ കേസില്‍ തെറ്റാണ്. യുവാവ് വിവാഹിതനാണെന്ന് വ്യക്തമാക്കി‌യിരുന്നതാണ്. വിവാഹത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും മറച്ചുവച്ച്‌ ലിവ് ഇന്‍ റിലേഷനുകളില്‍ ഏര്‍പ്പെട്ടാലാണ് അത് വിശ്വാസവഞ്ചനയുടെ പരിധി‌യില്‍ വരിക‌യെന്നും കോടതി നിരീക്ഷിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2014 ഫെബ്രുവരിയില്‍ ഹോട്ടല്‍ ജോലിയ്ക്കായി അഭിമുഖപരീക്ഷയ്ക്ക് പോയപ്പോഴാണ് പരാതിക്കാരി അവിടെ ഫ്രണ്ട് ഡെസ്‌ക് മാനേജരായ യുവാവിനെ പരിചയപ്പെട്ടത്. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ തന്റെ പരാജയപ്പെട്ട വിവാഹ ജീവിതത്തെക്കുറിച്ച്‌ യുവാവ് പരാതിക്കാരിയോട് തുറന്നു സംസാരിക്കുകയും പിന്നാലെ ഫോണ്‍ നമ്ബര്‍ വാങ്ങുകയും ചെയ്തു. പിന്നീട് യുവാവ് ലിവ് ഇന്‍ റിലേഷന് താല്പര്യമുണ്‌ടെന്ന് പറഞ്ഞപ്പോള്‍ യുവതി അത് സമ്മതിക്കുക‌യായിരുന്നു. ഈ ബന്ധത്തെക്കുറിച്ച്‌ അറിഞ്ഞതോടെ യുവതിയുടെ മാതാപിതാക്കള്‍ എത്രയും വേഗം വിവാഹം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, വിവാഹമോചനം നീട്ടിക്കൊണ്ടുപോ‌കാനാണ് യുവാവ് ശ്രമിച്ചത്. ഒരു വര്‍ഷത്തിന് ശേഷം ഇയാള്‍ ഭാര്യയെ കാണാന്‍ മുംബൈയിലേക്ക് പോയി. തിരികെ കൊല്‍ക്കത്തയിലേക്ക് വന്നപ്പോവാണ് വിവാഹമോചനത്തിന് തയ്യാറല്ലെന്ന നിലപാട് പങ്കാളിയെ അറിയിച്ചത്. ഇതോടെയാണ് ബലാത്സംഗവും വിശ്വാസവഞ്ചനയും നടന്നതായി ആരോപിച്ച്‌ പ്രഗതി മൈതാന്‍ പൊലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കി‌യത്.

നിലവിലുള്ള വിവാഹബന്ധം അവസാനിപ്പിച്ച്‌ തന്നെ വിവാഹം ചെയ്യുമെന്നാണ് യുവാവ് പറഞ്ഞിരുന്നതെന്നും അതിനാലാണ് ലിവ് ഇന്‍ റിലേഷന് തയാറായതെന്നും യുവതി കോടതിയില്‍ വാദിച്ചു. ഈ ബന്ധത്തിന്റെ തുടക്കം മുതല്‍ അനിശ്ചിതത്വമുണ്ടായിരുന്നു എന്ന് വ്യക്തമാണെന്നും എന്നാല്‍ പ്രതിക്ക് ഒരു ദുഷ്ടലാക്കുണ്ടായിരുന്നതായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.