ഡല്‍ഹി: ബാര്‍ കോഴക്കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ജൂലായ് മൂന്നാം വാരത്തിലേക്ക് മാറ്റി.ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.
സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ പി.എല്‍. ജേക്കബിന് വേണ്ടി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആണ് തിങ്കളാഴ്ച സുപ്രീം കോടതിയില്‍ ഹാജരായത്. കേസിലെ എതിര്‍കക്ഷിയായ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശിയുമാണ് ഹാജര്‍ ആയത്. പ്രശാന്ത് ഭൂഷന്റെ വാദത്തിന് മറുപടി നല്‍കാന്‍ ജയ്ദീപ് ഗുപ്ത തുടങ്ങിയെങ്കിലും കേസ് ജൂലായിലേക്ക് മാറ്റുന്നുവെന്ന് കോടതി അറിയിച്ചു. ഹര്‍ജിയുമായി ബന്ധപ്പെട്ട് താന്‍ ഒരു നിലപാടും പറയുന്നില്ലെന്നും അതിനാല്‍ അഭിഭാഷകരും ഇന്ന് ഒരു വാദവും പറയരുതെന്നും ജസ്റ്റിസ് ജോസഫ് ആവശ്യപ്പെട്ടു.
സി.ബി.ഐയ്ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിക്രംജിത്ത് ബാനര്‍ജിയാണ് തിങ്കളാഴ്ച സുപ്രീം കോടതിയില്‍ ഹാജരായത്. കോടതി ആവശ്യപ്പെട്ടാല്‍ അന്വേഷണം ഏറ്റെടുക്കാം എന്ന നിലപാട് അറിയിക്കാന്‍ ആയിരുന്നു അദ്ദേഹത്തിന് കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭിച്ചിരുന്ന നിര്‍ദേശം. എന്നാല്‍ കോടതിയില്‍ വാദം കേള്‍ക്കല്‍ നടക്കാത്തതിനാല്‍ അദ്ദേഹത്തിന് നിലപാട് അറിയിക്കാന്‍ സാധിച്ചില്ല. രമേശ് ചെന്നിത്തലയ്ക്കും കെ. ബാബുവിനും വേണ്ടി അഭിഭാഷകന്‍ എം.ആര്‍. രമേശ് ബാബുവാണ് ഹാജരായത്.
ബാര്‍ കോഴക്കേസ് തിങ്കളാഴ്ച പരിഗണിച്ച ജസ്റ്റിസ് കെ.എം. ജോസഫ് ജൂണ്‍ മാസം വിരമിക്കും. അതിനാല്‍ ഇനി പുതിയ ബെഞ്ചിന്റെ പരിഗണനയ്ക്ക് ആകും ഈ ഹര്‍ജികള്‍ വരിക. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഈ കേസില്‍ നേരത്തെ നോട്ടീസ് അയച്ചിരുന്നത്.