ആസ്ത്മ പരിചരണം ഉറപ്പാക്കാൻ കൂട്ടായ ശ്രമം അനിവാര്യം : ഡോ. നിഷ ആർ. എസ്

ആലപ്പുഴ : വർധിച്ചു വരുന്ന ആസ്ത്മ നിയന്ത്രിക്കാനും എല്ലാ ആസ്ത്മ ബാധിതർക്കും പരിചരണം ഉറപ്പാക്കാനും ശ്വാസകോശ വിദഗ്ധരും , മറ്റു ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും , പൊതു സമൂഹവും കൂട്ടായി പ്രയത്നിക്കേണ്ടതുണ്ടെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ.ആർ.എസ് അഭിപ്രായപെട്ടു. ലോക ആസ്ത്‌മ ദിനാചരണത്തോടനുബന്ധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തുടർ മെഡിക്കൽ വിദ്യഭ്യാസ പരിപാടി ‘ ബ്രീത്ത് ‘ ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ഡോ. നിഷ.

Advertisements

അക്കാദമി ഓഫ് പൾമണറി ആന്റ് ക്രിട്ടിക്കൽ കെയർ മെഡിസിൻ ( എ.പി.സി.സി.എം) മുൻ ദേശീയ പ്രസിഡണ്ട് ഡോ.പി.എസ്. ഷാജഹാൻ എല്ലാ ആസ്ത്മ ബാധിതർക്കും പരിചരണം ഉറപ്പാക്കുക ( Asthma care for All) എന്ന ആസ്ത്മ ദിന സന്ദേശം നൽകി. ശരിയായ ചികിൽസ ശരിയായ സമയത്ത് ശരിയായ രീതിയിൽ നൽകിയാൽ മാത്രമേ ആസ്ത്മ മൂലമുള്ള അനാവശ്യ ആശുപത്രി വാസവും , സങ്കീർണതകളും , മരണങ്ങളും ഇല്ലാതാക്കാനാവൂ എന്നദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആസ്ത്മ പരിചരണം എങ്ങിനെ , ആസ്ത്മ വൈവിധ്യങ്ങളും പുത്തൻ ചികിൽസാ മാർഗ്ഗങ്ങളും , സ്ത്രീകളിലെ ആസ്ത്മ, വിഷമകരമായ ആസ്ത്മ തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് ഡോ.മനാഫ് . എം.എ , ഡോ. ശങ്കർ രമേഷ് , ഡോ. അജിത രാജ്, ഡോ.ഷാഹിന. എസ്, ഡോ. പ്രീതി അഗസ്റ്റിൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു. ശ്വാസകോശ വിഭാഗത്തിലെ സൗകര്യങ്ങൾ വർധിപ്പിക്കണാവശ്യപെട്ടുകൊണ്ടുള്ള നിവേദനം ചടങ്ങിൽ വെച്ച് ബിരുദാനന്ത ബിരുദ റസിഡന്റ് ഡോക്ടർമാരുടെ പ്രതിനിധി ഡോ.പി. വാസന്തി പ്രിൻസിപ്പലിനു കൈമാറി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.