ഭരണാനുകൂല സംഘടനകൾ അന്തമായ സർക്കാർ വിധേയത്വം അവസാനിപ്പിക്കണം ;ജീവനക്കാർക്കൊപ്പം നിലയുറപ്പിക്കുവാൻ തയ്യാറാവണം;യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാവുക : കേരള എൻ.ജി.ഒ. അസോസിയേഷൻ

പാമ്പാടി : ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ തുടച്ചയായി തടഞ്ഞുവയ്ക്കുന്ന സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭത്തിന് ഏവരും തയ്യാറാവണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു ആവശ്യപ്പെട്ടു.

Advertisements

ഭരണാനുകൂല സംഘടനകൾ അന്തമായ സർക്കാർ വിധേയത്വം അവസാനിപ്പിച്ച് ജീവനക്കാർക്കൊപ്പം നിലയുറപ്പിക്കുവാൻ തയ്യാറാവണം. കേരള എൻ ജി ഒ അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി കെ.കരുണാകരൻ പിള്ള അനുസ്മരണം പാമ്പാടി സബ്ട്രഷറിക്ക് മുമ്പിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അധികാരത്തിലാരായാലും അവകാശ സമരങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയ നേതാവായിരുന്നു കരുണാകരൻ പിള്ള എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രാഞ്ച് പ്രസിഡന്റ് സിജിൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാർ.എസ്സ്, ബിജു എൻ.എ., റോബി സി ജോസ് , ജയശ്രീ കെ.ജി. , മാത്യു കെ. പി. , പി.എം. മാണി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.