കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് മൂന്ന് ബുധനാഴ്ച വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് വർക്ക് ഉള്ളതിനാൽ കൈപ്പള്ളി, കളത്വ, മുതുകോര, കൈപ്പള്ളി ചർച്ച്, ഇടമല, ഇടമല ടവർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നീ ട്രാൻസ്‌ഫോർമർകളുടെ പരിധിയിൽ 8.30 മുതൽ 4വരെ വൈദ്യുതി മുടങ്ങും.
ചെട്ടികുന്ന്, പാരഗൺ ,ചമ്പക്കര എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഞാലിയാകുഴി, തുഞ്ചത്തുപടി, പാതേപള്ളിക്കടവ്ഈസ്റ്റ്, പരിപാലന എന്നീ ഭാഗങ്ങളിൽ രാവിലെ 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇളംകാവ് നമ്പർ1, കോയിപ്പുറം, അമ്പലക്കോടി എന്നീ ട്രാൻസ്‌ഫോർമറിൽ രാവിലെ 09.30 മുതൽ 05.30 വരെ വൈദ്യുതി മുടങ്ങും
തെങ്ങണ സെക്ഷൻ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മാലൂർകാവ്,കുരിശുംമൂട്,മടുക്കുംമൂട്,ഇടിമണ്ണിക്കൽ,ആൻസ്, കെഎഫ്.സി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന എരുത്തുപുഴ , മാടപ്പാട്, ശാന്തിഗിരി , ഇടയ്ക്കാട്ടുകുന്ന്, താവളത്തിൽപടി, എസ്എൻ. പുരം, പാനാപ്പള്ളി, ചെന്നാമറ്റം, വട്ടുകളം, ചാത്തനാംപതാൽ , നടേപീടിക ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8:30 മുതൽ 5:30 വരെ വലവൂർ പള്ളി, സെൻ്റ് തോമസ് മൗണ്ട്, സെൻ്റ് തോമസ് മൗണ്ട് ടവർ, വലവൂർ ടൗൺ എന്നി ട്രാൻസ്‌ഫോർമറുകളിൽ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് ക്ലിയറൻസ് ഉള്ളതിനാൽ മുട്ടം ജംഗ്ഷൻ, വട്ടക്കയം, പുളിക്കൽമാൾ 8.30 മുതൽ 11 വരെയും കടുവമുഴി, കോളജ് ജംഗ്ഷൻ, ആറാം മൈൽ ഭാഗങ്ങൾ 10 മുതൽ ഒരു മണി വരെയും അരുവിത്തുറ കോളജ്, വിക്ടറി 10 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വേലത്തുശ്ശേരി ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി സെക്ഷൻ പരിധിയിൽ വരുന്ന കാനാൻ വില്ല, കല്ലുകാട് നമ്പർ.1, കല്ലുകാട് നമ്പർ.2 ട്രാൻസ്ഫോർമറു കളുടെ പരിധിയിൽ ഉള്ള ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ വരുന്ന വയസ്കര, പടിഞ്ഞാറെ നട, തെക്കും ഗോപുരം, മിനി സിവിൽ സ്റ്റേഷൻ, ആർ എസ് പി, പുത്തനങ്ങാടി, എരുത്തിക്കൽ , കുന്നുംപുറം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം മൂന്ന് മണിവരെ വൈദ്യുതി മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ
പള്ളം എസ്എൻഡിപി , വാലയിൽ കടവ് , അറയ്ക്കൽ അംബലം, പള്ളം പോസ്റ്റോഫീസ്, മാവിളങ്ങ് , ബേദേസ്ഥ, മൂലംകുളം ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.