തിരുവനന്തപുരം: സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതിയിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെ ഫോണ്‍ ടെണ്ടര്‍ ഇടപാടില്‍ ഒത്തുകളിയാണ് നടന്നതെന്നും, അഴിമതി ആരോപണങ്ങളെല്ലാം പോകുന്നത് ഒരേ പെട്ടിയിലേക്കാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.
‘അവിടെ കെല്‍ട്രോണ്‍ ആണെങ്കില്‍ ഇവിടെ ഭാരത് ഇലക്ട്രോണിക്‌സ് ആണ്. ആറ് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി വിജയിച്ചിട്ടില്ല. എസ്റ്റിമേറ്റിനേക്കാള്‍ ടെണ്ടര്‍ തുക കൂട്ടിയാണ് ഭാരത് ഇലക്ട്രോണിക്‌സിന് നല്‍കിയത്. 520 കോടിയാണ് അധികമായി അനുവദിച്ചത്. എസ്ആര്‍ഐടിക്കും അഴിമതിയില്‍ ബന്ധമുണ്ട്. എസ്ആര്‍ഐടി അശോക് ബില്‍കോര്‍ എന്ന് കമ്പനിക്ക് ഉപകരാര്‍ നല്‍കുകയായിരുന്നു. അവര്‍ പ്രസാഡിയോ കമ്പനിക്ക് കരാര്‍ കൈമാറി. എഐ ക്യാമറ അഴിമതിക്ക് സമാനമായ അഴിമതിയാണ് കെ ഫോണിലും നടന്നത്.’ വി ഡി സതീശന്‍ ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചട്ടങ്ങള്‍ ലംഘിച്ചാണ് കെ ഫോണിലും ഉപകരാര്‍ നല്‍കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറാണ് എസ്റ്റിമേറ്റ് തുക കൂട്ടി നല്‍കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയതെന്നും വി ഡി സതീശന്‍ കാസര്‍കോട് പറഞ്ഞു.
മുഴുവന്‍ രേഖകളും പ്രതിപക്ഷത്തിന്റെ കയ്യിലുണ്ട്. മുഖ്യമന്ത്രി പദവിയിലിരുന്ന് അധികാര ദുര്‍വിനിയോഗം നടത്തി എന്ന ആരോപണം വന്നതിന് ശേഷം ഒരക്ഷരം മിണ്ടാത്ത രാജ്യത്തെ ആദ്യ രാഷ്ട്രീയ നേതാവാണ് പിണറായി വിജയന്‍ എന്നും വി ഡി സതീശന്‍ പറഞ്ഞു.