ആതിരയുടെ മരണം: രാഷ്ട്രീയ സാമുദായിക സംഘടനകൾ സമര രംഗത്ത്;എറണാകുളം കോട്ടയം റോഡ് ഉപരോധിച്ചു

കോട്ടയം :ആതിരയുടെ മരണത്തിലെ പ്രതിയെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ചും യുവതി നൽകിയ പരാതി പോലീസ് ചോർത്തിയെന്നും ആരോപിച്ച് ബിജെപിയും വിശ്വകർമ്മ സഭയും കടുത്തുരുത്തി പോലീസ് സ്റ്റേഷൻ ഉപരോധം നടത്തി.

Advertisements

രാവിലെ 10ന് വിശ്വകർമ്മ സഭ വൈക്കം താലൂക്ക് കമ്മറ്റിയുടെ നേത്യത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയത് മാർച്ചിന് വിശ്വകർമ്മ സഭ വൈക്കം താലൂക്ക് പ്രസിഡന്റ് പി ജി ശിവാനന്ദൻ ,യൂത്ത് വിഗ് സംസ്ഥാന പ്രസിഡന്റ് നിധിഷ് . വിമൽ കുമാർ എന്നീ വർ നേത്യത്വം നൽകി .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് ബി ജെ പി കടുത്തുരുത്തി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു സമര പരിപാടികൾ ന്യൂനപക്ഷ മോർച്ച ദേശീയ സമതി അംഗം സുമിത്ത് ജോർജ് ഉദ്ഘാടനം ചെയ്തു.

െക ആർ ഗിരീഷ്. വി കെ സദാശിവൻ. കെ ഗുപ്തൻ തുടണിയ നേതാക്കൾ സംസാരിച്ചു തുടർന്ന് പ്രവർത്തകർ എറണകുളം കോട്ടയം റോഡ് ഉപരോധിച്ചു. തുടർന്ന് വൈക്കം എ.എസ്.പി. നകുൽ രാജേന്ദ്ര ദേശ്‌മുഖിന്റെ നേതൃത്യത്തിൽ പോലീസ് സംഘം പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

Hot Topics

Related Articles