സ്വകാര്യബസ് തലയിലൂടെ കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ : സ്വകാര്യബസ് തലയിലൂടെ കയറി ആലപ്പുഴയിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കരുവാറ്റ കരീയിൽ ക്ഷേത്രത്തിന് സമീപം കുളത്തിന്റെ വടക്കേതിൽ ലത (46)യാണ് മരിച്ചത്. രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്. മണ്ണാറശാല ക്ഷേത്രത്തിന് കിഴക്ക് വശമുള്ള റോഡിലൂടെ ഭർത്താവ് ഷേണുവുമൊത്ത് സ്കൂട്ടറിൽ യാത്ര ചെയ്യവേ പിന്നിലൂടെ വന്ന സ്വകാര്യ ബസ് സ്കൂട്ടറിൽ തട്ടുകയായിരുന്നു. റോഡിലേക്ക് വീണ ലതയുടെ തലയിലൂടെ ബസിന്റെ പിൻചക്രം കയറി ഇറങ്ങി. ലത സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Advertisements

Hot Topics

Related Articles