നെല്ലുവില ലഭിക്കാത്തതിൽ പ്രതിഷേധം : കർഷകർ പാഡി ഓഫിസ് ഉപരോധിച്ചു : കർഷകർ ജില്ല കളക്ടർക്ക് നിവേദനം നൽകി 

കോട്ടയം : പുഞ്ച കൃഷി രണ്ടാം വിളയുടെ നെല്ല് സപ്ളൈക്കോ സംഭരിച്ച് രണ്ടു മാസമായിട്ടും കർഷകർക്ക് വില ലഭിക്കാത്ത സാഹചര്യത്തിൽ നെൽ കർഷകർ സപ്ളൈകോ ഓഫിസ് ഉപരോധിച്ചു. സമരത്തിന്റെ ഭാഗമായി കർഷകർ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. 

Advertisements

കർഷകരുടെ പ്രതിഷേധവും ബുദ്ധിമുട്ടും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനേക്കുറിച്ച് ആലോചിക്കുന്നതിനായി സമീപ പ്രദേശങ്ങളിലെ പാടശേഖരങ്ങളുടെ ഭാരവാഹികൾ കാഞ്ഞിരം പാലത്തിനു സമീപം യോഗം ചേർന്നാണ് സമരം തീരുമാനിച്ചത്. ഒരു രാഷ്ടീയപ്പാർട്ടിയുടെയും ലേബൽ ഇല്ലാതെ നെൽക്കർഷകരുടെ  കൂട്ടായ്മ രൂപീകരിച്ച് 2023 മെയ് 5 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കലക്ടർക്ക് നിവേദനം നൽകി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിന് മുന്നോടിയായി കർഷകരുടെ നേത്യത്വത്തിൽ പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് എത്തി.  ഇവിടെ നിന്നും പ്രകടനമായി എത്തിയാണ് പാഡി ഓഫീസ് ഉപരോധിച്ചത്. 

Hot Topics

Related Articles