യാതൊരു പ്രകോപനവും കൂടാതെ കെ എസ് ആർ ടി സി ബസിനു മുന്നിൽ യുവാക്കളുടെ വഴിതടയൽ ;കൊല്ലം-പത്തനംതിട്ട ചെയിൻ സർവീസിന്റെ മുന്നിൽ ബൈക്ക് അഭ്യാസ പ്രകടനം

കൊല്ലം : കൊല്ലത്ത് ഓടുന്ന കെഎസ്ആർടിസി ബസിന് മുന്നിൽ ബൈക്കിൽ യുവാക്കളുടെ അഭ്യാസ പ്രകടനം. ഹോൺ മുഴക്കിയിട്ടും ബസിന് സൈഡ് നൽകാതെയും കടന്ന് പോകാൻ അനുവദിക്കാതെയും യുവാക്കൾ ബൈക്കോടിച്ചു.

Advertisements

കൊല്ലം-പത്തനംതിട്ട ചെയിൻ സർവീസിന്റെ മുന്നിൽ നിന്നും എട്ട് കിലോമീറ്ററോളം ദൂരമാണ് യുവാക്കൾ ബൈക്ക് ഓടിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷമായിരുന്നു സംഭവമുണ്ടായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ട് ബൈക്കിലായി അഞ്ച് പേരാണ് കെഎസ് ആർടിസിയെ കടത്തിവിടാതെ വാഹനമോടിച്ച് ഗതാഗത തടസം സൃഷ്ടിച്ചത്. സംഭവത്തിൽ ബസ് ജീവക്കാർ കെഎസ് ആർടിസി എൻഫോസ്മെന്റിന് പരാതി നൽകി.

കൊല്ലം ആർടിഒക്കും പരാതി നൽകുമെന്നും ജീവനക്കാർ അറിയിച്ചു. യുവാക്കൾ ഗതാഗതം തടസപ്പെടുത്തിയതിനാൽ ബസ് വൈകിയാണ് പത്തനംതിട്ടയിൽ എത്തിയത്.

Hot Topics

Related Articles