പത്തനംതിട്ട : രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2023 മേയ് 12 മുതല്‍ 18 വരെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ‘എന്റെ കേരളം’ പ്രദര്‍ശന – വിപണന മേള സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മേയ് 12ന് വൈകുന്നേരം നാലിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി., എം.എല്‍.എ.മാരായ അഡ്വ. മാത്യു ടി. തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, നഗരസഭാധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മേളയുടെ ലക്ഷ്യം, തീം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കിയ വിവിധ വികസന – ക്ഷേമപദ്ധതികളെ കുറിച്ച് സമൂഹത്തിന് അവബോധം നല്‍കുന്നതിനും വിവിധ സേവനങ്ങള്‍ തത്സമയം ലഭ്യമാക്കുന്നതിനും നാട് കൈവരിച്ച നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കുടുംബശ്രീ പ്രവര്‍ത്തകരെയും ചെറുകിട സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന് അവസരം ഒരുക്കുന്നതിനും കലാകാരന്മാര് ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവര്‍ക്കു കൈത്താങ്ങാകുന്നതിനുമാണ് ‘എന്റെ കേരളം’ മേള സംഘടിപ്പിക്കുന്നത്.