കോട്ടയം: പുതുപ്പള്ളി പള്ളി പെരുന്നാളിൻ്റെ ഭാഗമായി പുതുപ്പള്ളിയിലും പരിസരത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ചാണ് പുതുപ്പള്ളിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. മാർച്ച് ആറു മുതൽ എട്ടു വരെ പുതുപ്പള്ളി ടൗൺ ഭാഗത്തേക്കുള്ള വാഹന ഗതാഗതം താഴെ പറയുന്ന പ്രകാരം ക്രമീകരിച്ചിരിക്കുന്നു.
കോട്ടയത്തു നിന്നും കറുകച്ചാല്‍ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ മാങ്ങാനം കലുങ്ക് ജംഗ്ഷനില്‍ നിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് പൂമറ്റം –കാഞ്ഞിരത്തുംമൂട് – ആറാട്ടുചിറ – പയ്യപ്പാടി – നാരകത്തോട് –വെട്ടത്തുകവല – കൈതേപ്പാലം വഴി പോകേണ്ടതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയത്ത് നിന്നും ഞാലിയാകുഴി – തെങ്ങണ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കഞ്ഞിക്കുഴിയില്‍ നിന്നും വലത്തേയ്ക്ക് തിരിഞ്ഞ് ദേവലോകം – കൊല്ലാട് – നാല്ക്കവല – പാറയ്ക്കല്‍ കടവ് – എരമല്ലൂര്‍ വഴി പോകേണ്ടതാണ്.
മണര്‍കാട് ഭാഗത്ത് നിന്നും കറുകച്ചാല്‍,തെങ്ങണ,ചങ്ങനാശ്ശേരി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കാഞ്ഞിരത്തുംമൂട് – ആറാട്ടുചിറ – പയ്യപ്പാടി – നാരകത്തോട് –വെട്ടത്തുകവല – കൈതേപ്പാലം വഴി പോകേണ്ടതാണ്.
കറുകച്ചാല്‍ ഭാഗത്ത് നിന്നും മണര്‍കാട് – കോട്ടയം – പാമ്പാടി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ വെട്ടത്തു കവല എല്‍പി സ്കൂള്‍ ജംഗ്ഷനില്‍ നിന്നും വലത്തേയ്ക്ക് തിരിഞ്ഞ് നാരകത്തോട് – ആറാട്ടുചിറ – കഞ്ഞിരത്തുംമൂട് വഴി മണര്‍കാട് ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
തെങ്ങണ ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ എരമല്ലൂര്‍ – പാറയ്ക്കല്‍ കടവ് – നാല്ക്കവല വഴി പോകേണ്ടതാണ്.