കോൺഗ്രസ് നേതാവ് ഹരിശ്ചന്ദ്രൻ്റെ ഓർമ്മയിൽ നാളെ “ഹരിചന്ദനം”; ഹരിശ്ചന്ദ്രനെ അനുസ്മരിക്കാനൊരുങ്ങി കോട്ടയം 

കോട്ടയം : ഡിസിസി യുടെ മുൻ ജനറൽ സെക്രട്ടറിയും, കോട്ടയം നഗരസഭാ കൗൺസിലറുമായിരുന്ന അഡ്വ എൻ.എസ് ഹരിശ്ചന്ദ്രൻ്റെ രണ്ടാം ചരമ വാർഷിക ദിനമായ നാളെ സുഹൃത്തുക്കൾ ഒത്തുകൂടി സ്മരണാഞ്ജലി അർപ്പിക്കുന്നു. കോട്ടയത്തെ സാമൂഹിക സാംസ്കാരിക പരിപാടികളിലെ നിറസാന്നിദ്ധ്യമായിരുന്ന ഹരിചന്ദ്രൻ്റെ വിയോഗം

Advertisements

കോവിഡ് രോഗബാധയെ തുടർന്നായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കക്ഷി രാഷ്ട്രീയത്തിന് അതീതമായി വളരെ വലിയ വ്യക്തി ബന്ധങ്ങളുണ്ടായിരുന്ന ഹരിശ്ചന്ദ്രനെ ഓർമ്മിക്കുന്നതിന് സുഹൃത്തുക്കൾ കോട്ടയം പബ്ലിക്ക് ലൈബ്രറി അങ്കണത്തിൽ ശനി വൈകുന്നേരം 6 മണിക്ക് ഒത്തു ചേരും. *”ഹരിചന്ദനം”* എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ സുഹൃത്തുക്കളുടെ ഓർമ്മ പുതുക്കുന്ന അനുസ്മരണങ്ങളോടൊപ്പം, ഗാനാർച്ചനയും നടക്കും. കോട്ടയം ഗവൺമെന്റ് മോഡൽ ഹൈസ്കൂളിലെ കെ എസ് യു യൂണിറ്റ് പ്രസിഡണ്ടായി രാഷ്ട്രീയ രംഗത്തേക്ക് കടന്നു വന്ന ഹരിശ്ചന്ദ്രൻ പിന്നീട് നാട്ടകം ഗവൺമെന്റ് കോളേജ്, കോട്ടയം ബസേലിയസ് കോളേജ്, തിരുവനന്തപുരം ലോ അക്കാഡമി എന്നീ സ്ഥാപനങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം കോട്ടയത്ത് അഭിഭാഷകനായി സേവനമനുഷ്ഠിച്ചിരുന്നു.

കെ എസ് യു യൂണിറ്റ് പ്രസിഡണ്ട്, താലൂക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന നിർവ്വാഹക സമിതിയംഗം,  കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കോട്ടയം ബസേലിയസ് കോളജിൽ നിന്നും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ , എം.ജി യൂണിവേഴ്സിറ്റി യൂണിയൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം, കോട്ടയം മുനിസിപ്പൽ കൗൺസിലർ, ജില്ലാ ആയുർവേദ ആശുപത്രിവികസന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Hot Topics

Related Articles