കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് ആറ് ശനിയാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈനിൽ വർക്ക് നടക്കുന്നതിനാൽ പൂവതിളപ്പ് ഭാഗത്തു രാവിലെ 9 മുതൽ 5 വരെ വൈദുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് എടുക്കുന്നതിനാൽ മണലുംക്കൽ, മൈങ്കണ്ടം, പാറശ്ശേരി, മുണ്ടങ്കുന്നു, മറ്റപ്പള്ളി എന്നീ ഭാഗങ്ങളിൽ രാവിലെ 8.30മുതൽ വൈകിട്ടു 5വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പെരുമ്പനച്ചി, ഉണ്ടകുരിശു, കുറുമ്പനാടം, പുന്നാഞ്ചിറ, വഴീപ്പടി, കാടഞ്ചിറ, പുളിയാൻ കുന്ന്. എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:30മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും.
പൊൻകുന്നത്തുകാവ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 09: 00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള പുളിഞ്ചോട്, ദയറ ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് വർക്ക് ഉള്ളതിനാൽ പാതാമ്പുഴ , മുരിങ്ങപ്പുറം, രാജീവ് ഗാന്ധി കോളനി, മന്നം, കൂട്ടക്കല്ല് എന്നീ ട്രാൻസ് ഫോർമറുകളുടെ കീഴിൽ 8.30 മുതൽ 4 വരെ ഭാഗീകമായി വൈദ്യുതിമുടങ്ങും.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ശനിയാഴ്ച (05/05/2023) രാവിലെ 9:00 മുതൽ 6:00 വരെ നെല്ലിയാനി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ പയ്യപാടി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന പത്താഴപ്പടി, ആനയിളപ്പ് , ബുഷ്. തീക്കോയി പള്ളിപ്പടി എന്നീ
ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽരാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ കോലാനി, ഇരുമാപ്രാ, വെയിൽകാണാംപാറ എന്നീ ട്രാൻസ്ഫോർമറിൻ്റെ പരിധികളിൽ 9 മുതൽ 5 വരേയും വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ വരുന്ന പാറപ്പാടം, പുളിക്കമറ്റം, വിനായക എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം മൂന്ന് മണിവരെ വൈദ്യുതി മുടങ്ങും.