പ്ലാവ് കൃഷിയുടെ പ്രചാരകനായി ജോർജ് കുളങ്ങര : ലക്ഷ്യം രണ്ട് കോടി പ്ളാവ് കൃഷി 

മരങ്ങാട്ടുപിള്ളി : ഇന്ത്യയിൽ രണ്ട് കോടി പ്ലാവ് കൃഷി ചെയ്യുക എന്ന ലഷ്യത്തോടെ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ചെയർമാൻ ജോർജ് കുളങ്ങര . കേരളം . തമിഴ്നാട് . ഗുജറാത്ത് . ദില്ലി . സംസ്ഥാനങ്ങളിലായി ഇതിനോടകം രണ്ടര ലക്ഷത്തിലധികം പ്ലാവ് തൈകൾ വിതരണം ചെയ്തു കഴിഞ്ഞു. ചക്കയുടെ ഔഷധ ഗുണങ്ങൾ .മനസിലാക്കി പ്ലാവ് കൃഷി പ്രോൽസാഹിപ്പിക്കുക എന്ന ലഷ്യത്തോടെ.

Advertisements

അത്യുല്പാദനശേഷിയുള്ള വിയറ്റ്നാം സൂപ്പർ ഏർലി ബഡ് പ്ലാവുകൾ  ആണ് കൂടുതലായി വിതരണം ചെയ്യുന്നത്.. വിയറ്റ്നാം, മലേഷ്യ, തായ്‌ലൻഡ്, കമ്പോഡിയ, തുടങ്ങിയ രാജ്യങ്ങളിൽ വർഷങ്ങൾക്കു മുൻപ് പ്ലാവ് തോട്ടരീതിയിൽ കൃഷി ആരംഭിച്ച് ചക്കയെ വിവിധ വാണിജ്യ വിഭവങ്ങളായി ലോകമെമ്പാടും വിറ്റ് വിദേശ നാണ്യം നേടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 എന്തുകൊണ്ട് കേരളത്തിൽ ആയിക്കൂടാ? റബറെ കെട്ടിപ്പിടിച്ച് കരഞ്ഞിട്ടൊന്നും കാര്യമില്ല. 

എന്ന ബോധം കർഷകരിൽ എത്തിക്കുക റബർ തോട്ടം പോലെ പ്ലാവ് തോട്ടങ്ങൾ ഉണ്ടാകണം. റബറും,ചക്കയും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ആക്കി ഇന്ത്യൻ മാർക്കറ്റിലും അന്താരാഷ്ട്ര മാർക്കറ്റിലും വിൽക്കാൻ കഴിയും എന്ന തിരിച്ചറിവുമാണ് ജോർജ് കുളങ്ങരയെ പ്ലാവ് കൃഷിയുടെ പ്രാര കൻ ആക്കി മാറ്റിയത്. സ്വന്തം കൃഷിയിടത്തിൽ വാണീജ്യ അടിസ്ഥാനത്തിൽ പ്ലാവ് കൃഷി ചെയ്ത് ഫലം ഉണ്ടായി തുടർന്നാണ് പ്ലാവ് കൃഷിയെ പ്രോൽസാഹിപ്പിക്കുവാൻ അദേഹം മുന്നിട്ടിറങ്ങിയത്. 

സർക്കാരിന്റെ പിൻബലത്തോടെ കർഷകർ പ്ലാവ് ക്യഷിക്കായി മുന്നോട്ടു വരണം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിരവധി പദ്ധതികൾ ഉണ്ട്. കർഷകരെ പ്രോത്സാഹിപ്പിക്കാനാണ് മധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനിയും, ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷനും.

 ഫൗണ്ടേഷൻ സബ്സിഡി നിരക്കിൽ വിയറ്റ്നാം സൂപ്പർ ഏർലി ബഡ് പ്ലാവിൻ തൈകൾ വിതരണം നടത്തുന്നുണ്ട്. രണ്ടു വർഷത്തിനുള്ളിൽ കായ്ഫലം തരുന്ന ബഡ് പ്ലാവിൻ  തൈകൾ യഥേഷ്ടം ഇവിടെ നീന്നും ലഭ്യമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.