പെരുംതുരുത്തിയിലെ പോസ്റ്റ് ഓഫീസ് മാറ്റണം : മെഡിസിറ്റി അധികൃതർ കത്ത് നൽകി

തിരുവല്ല: പെരുംതുരുത്തി യിലെ പുഷ്പഗിരി മെഡിസിറ്റിയിൽ സ്ഥിതി ചെയ്യുന്ന പെരുംതുരുത്തി പോസ്റ്റ് ഓഫീസ് മാറണമെന്ന് ആവശ്യപ്പെട്ട് മെഡിസിറ്റി അധികൃതർ പോസ്റ്റ് മാസ്റ്റർക്ക് കത്ത് നൽകി. മെഡിസിറ്റിയിൽ ഇപ്പോൾ പോസ്റ്റോഫീസ് പ്രവർത്തിക്കുന്ന ബിൽഡിംഗ് കാല പഴക്കമുണ്ടെന്നും ഇത് പൊളിച്ച് പുതിയ ബിൽഡിംഗ് പണിയുവാൻ
തീരുമാനിച്ചതായി പോസ്റ്റ് മാസ്റ്റർക്ക് കത്തു നൽകി.
കത്ത് കിട്ടി 30 ദിവസത്തിനകം ഒഴിഞ്ഞു കൊടുക്കുവാനാണ് മെഡിസിറ്റി അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisements

പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുവാൻ മുറി കിട്ടിയില്ലെങ്കിൽ പെരുംതുരുത്തി പി. ഒ പ്രവർത്തനം ഇല്ലാതാകുന്നതുമാണ്. ഇതിനുവേണ്ടി ജനപ്രതിനിധികളും ഉത്തരവാദിത്തപ്പെട്ടവരും ഇടപെട്ട് ഇത് നിലനിർത്തണമെന്ന് നാട്ടുകാരുടെ ആവശ്യം.
കാലപ്പഴക്കമുള്ള
പെരുംതുരുത്തി. പി. ഒ
നിലനിർത്തുവാൻ വേണ്ട സഹായങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും, ആരെങ്കിലും പോസ്റ്റോഫീസ് നടത്തുന്നതിലേക്ക് ഓഫീസിനു മുറി നൽകുവാൻ മുന്നോട്ടുവരണമെന്നും എന്റെ നാട് പെരുംതുരുത്തി കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.