കോട്ടയം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ ജി ഒ എ) 57-ാം സംസ്ഥാന സമ്മേളനത്തിന് എറണാകുളം ടൗൺഹാളിൽ (എൻ കെ അശോകൻ നഗർ ) ആവേശകരമായ തുടക്കം കുറിച്ചു. ഗസറ്റഡ് ജീവനക്കാരുടെ വർഗ്ഗ ഐക്യം ഉയർത്തിപ്പിടിക്കുന്ന ഉജ്വല മുദ്രാവാക്യം വിളികൾക്കിടയിൽ സംസ്ഥാന പ്രസിഡൻറ് ഡോക്ടർ എം എ നാസർ പതാക ഉയർത്തി പ്രതിനിധികളെ അഭിവാദ്യം ചെയ്തു.
നവ ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായി തൊഴിലിടങ്ങളിൽ വളരുന്ന ദുരിതങ്ങളെ ചെറുക്കാൻ ട്രേഡ് യൂണിയനുകൾ ശക്തിപ്പെട്ടു വരുന്ന കാലഘട്ടത്തിൽ ജീവനക്കാരും തൊഴിലാളികളും തമ്മിലുള്ള വർഗ്ഗ ഐക്യം ഊട്ടി ഉറപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ജനപക്ഷ ബദൽനയങ്ങളുടെ പ്രയോക്താക്കളായ കേരള ഗവർമെൻറ് രാജ്യത്തിന് മാതൃകയാണെന്നും ജീവനക്കാരുടെ അവകാശങ്ങൾക്കായി കെ.ജി.ഒ.എ മുൻപന്തിയിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.. തുടർന്ന് അനശ്വര രക്തസാക്ഷികളുടെ ധീരസ്മരണകൾ ഉയർത്തി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന പ്രസിഡൻറ് ഡോക്ടർ എം എ നാസറിന്റെ അധ്യക്ഷതയിൽ ചേർന്ന 2022ലെ കൗൺസിൽ യോഗത്തിൽ ജനറൽ സെക്രട്ടറിക്ക് വേണ്ടി സംസ്ഥാന സെക്രട്ടറി എം ഷാജഹാൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ പി.വി. ജിൻരാജ് വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു .തുടർന്ന് വിവിധ ജില്ലകൾ ആയി തിരിഞ്ഞ് നടത്തിയ ഗ്രൂപ്പ് ചർച്ചകൾക്ക് ശേഷം നടന്ന പൊതു ചർച്ചയിൽ സാന്റി എസ് ആർ , ഉൽകർഷ് (തിരുവനന്തപുരം സൗത്ത്) ജയകുമാർ ആർ, ലത എൻ (തിരുവനന്തപുരം നോർത്ത് ) സുദർശൻ, ഡോ. ശ്രീദേവി (കൊല്ലം) എം.ജി. പ്രമീള (പത്തനംതിട്ട) , നിമ്മി ഷാജി (ആലപ്പുഴ), ഷെർലി ദിവന്നി (കോട്ടയം) ഷെല്ലി ജയിംസ്, സൈനിമോൾ ജോസഫ് (ഇടുക്കി), സി.ആർ .സോമൻ , ശിൽപ യു.വി (എറണാകുളം ) ബിന്ദു ടി.ജി, എം.വി രജീഷ് (തൃശൂർ), ഡോ.സുമ വി , ഡോ. അനുരൂപ് കെ എസ് ( പാലക്കാട് ) ഡോ. സീമ പി , മോഹൻദാസ് (മലപ്പുറം) രാജീവൻ പി , ഹബി സി.എസ് ( കോഴിക്കോട്) പി.ബി ഭാനുമോൻ, പി. സാലിഹ ( വയനാട് ) ഡോ. ഷബാന ബീഗം (കണ്ണൂർ ), എസ്. മീനാ റാണി, കെ.വി.രാഘവൻ (കാസർഗോഡ്) എന്നിവർ പങ്കെടുത്തു.
ചർച്ചകൾക്ക് ജനറൽ സെക്രട്ടറി ഡോ. എസ്.ആർ മോഹന ചന്ദ്രനും ട്രഷറർ പി.വി. ജിൻരാജും നൽകിയ മറുപടിയുടെ അടിസ്ഥാനത്തിൽ പ്രവർത്തന റിപ്പോർട്ട് അംഗീകരിച്ചു.