എന്റെ കേരളം മേള : സെവന്‍സ്
ഫുട്ബോള്‍ മത്സരം നാളെ

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം മേളയുടെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാതല സെവന്‍സ് ഫുട്ബോള്‍ മത്സരം നടത്തുന്നു. എക്സൈസ് വകുപ്പ് വിമുക്തി മിഷന്‍, സ്പോര്‍ട്സ് കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ കരുതലും കവചവും എന്ന പേരിലാണ് സെവന്‍സ് ഫുട്ബോള്‍ മത്സരം നടത്തുന്നത്. മേയ് 9 നാളെ രാവിലെ എട്ടിന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മത്സരം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ക്ലബുകള്‍ മത്സരത്തില്‍ പങ്കെടുക്കും. വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി നല്‍കും.

Advertisements

Hot Topics

Related Articles