കോട്ടയം നഗരമധ്യത്തിലെ മാക്‌സോണിക് സ്ഥാപനത്തിന് നേരെ വീണ്ടും ആക്രമണം; കട തകർത്തത് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയ അതേ യുവാവ്; കോട്ടയം നഗരമധ്യത്തിലെ വ്യാപാരികൾ ഭീതിയിൽ

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിലെ മാക്‌സോണിക്‌സ് സ്ഥാപനത്തിന് നേരെ അർദ്ധരാത്രി വീണ്ടും ആക്രമണം. കഴിഞ്ഞ ദിവസം പട്ടാപ്പകലുണ്ടായ ആക്രമണത്തിൽ സ്ഥാപനത്തിന്റെ ചില്ലുകൾ തകർന്നിരുന്നു. ഇതേ ആൾ തന്നെയാണ് രാത്രിയിൽ കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിൽ പ്രവർത്തിക്കുന്ന കടയ്ക്കു നേരെ ആക്രമണം നടത്തിയതെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു.

Advertisements

കഴിഞ്ഞ ഏപ്രിൽ 28 നു പട്ടാപ്പകൽ കടയ്ക്കു നേരെ ആക്രമണം ഉണ്ടായിരുന്നു. കടയുടെ ജനൽചില്ല് ബൈക്കിലെത്തിയ അക്രമി എറിഞ്ഞു തകർക്കുകയായിരുന്നു. മദ്യത്തിന്റെയോ മറ്റേതെങ്കിലും ലഹരിയിലോ ആണ് ആക്രമണം നടത്തിയതെന്നു സംശയിക്കുന്നുണ്ടെന്ന് കട ഉടമകൾ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ നഗരമധ്യത്തിൽ അർദ്ധരാത്രിയിൽ വീണ്ടും കടയ്ക്കു നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് അക്ഷരാർത്ഥത്തിൽ കോട്ടയം നഗരത്തിലെ വ്യാപാരികളെ ഭീതിയിലാക്കിയിരിക്കുകയാണ്. തട്ടിപ്പും കല്ലേറും വ്യാപാരികൾക്ക് നേരെ ആക്രമണവും ഉണ്ടാകുമ്പോൾ അക്ഷരാർത്ഥത്തിൽ കോട്ടയം നഗരത്തിൽ പലയിടത്തും വ്യാപാരികൾക്ക് ഭീഷണി ഉയർന്നിരിക്കുകയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.