സെക്രട്ടേറിയറ്റിലെ തീ പിടുത്തം : ‘ഫയലുകള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല, സംഭവം ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിക്കും’ : മന്ത്രി പി രാജീവ്

തിരുവനന്തപുരം: ഇന്ന് രാവിലെ സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്‍ഡ്‌വിച്ച് ബ്ലോക്കിലുണ്ടായ തീപിടിത്തത്തിൽ ഫയലുകള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് മന്ത്രി പി രാജീവ്. സംഭവം ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. ഓഫീസിലുള്ളത് ഇ ഫയലുകളാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisements

നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കില്‍ മൂന്നാം നിലയിലുള്ള വ്യവസായ മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപത്താണ് തീപിടിച്ചത്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കര്‍ട്ടനും സീലിംഗും മാത്രമാണ് കത്തി നശിച്ചത്. പൊലീസ് സംഘവും സംഭവ സ്ഥലത്തെത്തിയിരുന്നു.

Hot Topics

Related Articles