കൊച്ചി: ആലപ്പുഴ കൊമ്മാടിയിൽ റോഡിലെ കുഴിയിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തിൽ ജില്ലാ കലക്ടർ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. പുതിയ കലുങ്ക് പണിയാനായി റോഡിന് കുറുകെയെടുത്ത കുഴിയിൽ വീണാണ് കളരിക്കൽ സ്വദേശി ജോയ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് സൈക്കളിൽ മടങ്ങുമ്പോഴായിരുന്നു സംഭവം.
സ്ഥലത്ത് മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിക്കാതിരുന്നതിനാൽ റോഡിലെ കുഴി ജോയുടെ ശ്രദ്ധയിൽപ്പെട്ടില്ല. അപകടം നടന്നയുടനെ അധികൃതർ സ്ഥലത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയായിരുന്നു എന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ കരാറുകാരനെ ന്യായീകരിച്ചായിരുന്നു റോഡ് നിർമ്മാണ ചുമതലയുള്ള പിഡബ്ല്യുഡി എൻജീനീയറുടെ റിപ്പോർട്ട്. ജോയ് മരിക്കുന്നതിന് മുമ്പ് തന്നെ ഇരുവശത്തും അപായ ബോർഡും റോഡിന് കുറുകെ ടേപ്പും ഒട്ടിച്ചിരുന്നു.
ഇത് വകവെയ്ക്കാതെ ജോയ് മുന്നോട്ട് പോയതാണ് അപകട കാരണമെന്ന് പിഡബ്ല്യുഡി എൻജിനീയർ ഷാഹി സത്താർ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിരുന്നു.