കോട്ടയം മുളക്കുളത്ത് വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമത്തിനു ശ്രമം: യുവാവ് അറസ്റ്റിൽ 

കോട്ടയം : വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുളക്കുളം ലൈബ്രറിപടി ഭാഗത്ത് ശ്രീഭവൻ വീട്ടിൽ  ശ്രീജിത്ത് കെ.നായർ(32) എന്നയാളെയാണ് വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി  വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് വെള്ളൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത്  എസ്.എച്ച്. ഓ ശരണ്യ എസ്. ദേവന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവാവിനെ കോടതിയിൽ ഹാജരാക്കി.

Advertisements

Hot Topics

Related Articles