പത്താംക്ലാസ് വിദ്യാർത്ഥിയെ പീഠിപ്പിച്ച കേസിൽ കായികാധ്യാപകന് എതിരെ കേസ്

പാലക്കാട്: പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കായികാദ്ധ്യാപകനെകതിരെ പൊലീസ് കേസെടുത്തു, ഒമ്ബതാം ക്ലാസ് മുതൽ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ഒളിവിൽ പോയ 23കാരനായ അദ്ധ്യാപകനെതിരെ ചാലിശേരി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Advertisements

പീഡനത്തിനിടെ ഫോട്ടോകൾ എടുത്ത് വിവിധ ആളുകൾക്ക് കൈമാറി ഭീഷണിപ്പെടുത്തുകയും ചെയ്യും. കഴിഞ്ഞ ദിവസം ഇരയുമായി കടന്നുകളയാനുള്ള ഇയാളുടെ ശ്രമം രക്ഷിതാക്കൾ ഇടപെട്ട് തടഞ്ഞു. തുടർന്ന് യുവാവുമായി സംസാരിച്ചപ്പോൾ ഇതെല്ലാം തന്റെ ഹോബിയാണെന്നായിരുന്നു മറുപടി. ഇതിനു മുൻപും ഇത്തരത്തിൽ രണ്ട് പെൺകുട്ടികളെ കൂടി പ്രതി ചൂഷണത്തിനിരയാക്കിയിരുന്നു എന്ന് സൂചനയുണ്ട്. ചാലിശേരി സി.ഐ സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം,

Hot Topics

Related Articles