കൊട്ടാരക്കര: പൊലീസ് പരിശോധനയ്ക്കെത്തിയ പ്രതി ആശുപത്രിയിൽ നടത്തിയ ആക്രമണത്തിൽ കുത്തേറ്റ ഡോക്ടർ കൊല്ലപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കോട്ടയം മുട്ടുചിറ സ്വദേശി വന്ദന ദാസാണ് (23) കൊല്ലപ്പെട്ടത്. ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കായി എത്തിച്ച പ്രതിയാണ് ആക്രമണം നടത്തിയത്. ആക്രമമണത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിനാണ് ഡോക്ടർമാർ ഒരുങ്ങുന്നത്. ഐ.എം.എ പ്രതിഷേധത്തിന് രംഗത്ത് എത്തിയിട്ടുണ്ട്. അക്രമണത്തിൽ നാലു പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.
Advertisements