വീണാ ജോർജിന്റെ ഓഫീസിലേക്ക് കെ.എസ്.യു മാർച്ച്‌ 

പത്തനംതിട്ട: കൊട്ടാരക്കര താലുക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദന ദാസ് കസ്റ്റഡിയിൽ ഇരുന്ന പ്രതിയുടെ കുത്തേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും അനാസ്തക്കെതിരെ കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വീണാ ജോർജിന്റെ പത്തനംതിട്ടയിലെ ഓഫീസിലേക്ക് മാർച്ച്‌ നടത്തി.മാർച്ച് പോലീസുമായി ഉന്തും തെള്ളിലും കലാശിച്ചു. 

Advertisements

ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലിസ് ബലം പ്രയോഗിച്ചു തടയുകയും അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻ ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ നിതിൻ മണക്കാട്ടൂമണ്ണിൽ,രാഹുൽ കൈതക്കൽ,സംസ്ഥാന കൺവീനർ ഫെന്നി നൈനാൻ,ലിനെറ്റ് മെറിൻ,തഥാഗത് ബി.കെ,സ്റ്റെയിൻസ്,  അൻവർഷാ,ജോൺ കിഴക്കേതിൽ, ടെറിൻ ജോർജ്,മേബിൻ നിരവേൽ ആൽഫിൻ,ക്രിസ്റ്റോ അനിൽ കോശി,ജെബിൻ,വിഷ്ണു,അരുന്ധതി,ചിന്നു മെറിൻ,ഇമ,റോബിൻ,അലൻ കോഴഞ്ചേരി,റോഷിൻ റോയി തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.