കോഴിക്കോട്: ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വാര്‍ത്തയുണ്ടാക്കാന്‍ ബൂര്‍ഷ്വാ പാര്‍ട്ടികളും മാധ്യമങ്ങളും ശ്രമിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോര്‍ജിന്റെ പ്രസ്താവന പിടിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രചരണമാക്കി വിഷയത്തെ മാറ്റാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്ര മനുഷ്യത്വം ഇല്ലാത്ത കാര്യമാണോ ചെയ്യുന്നതെന്ന് ചോദിച്ച അദ്ദേഹം ദാരുണമായ സംഭവം നടന്നിട്ട് സര്‍ക്കാരിനെതിരെ എങ്ങനെ വാര്‍ത്ത ഉണ്ടാക്കാമെന്നാണ് ബൂര്‍ഷ്വാ പാര്‍ട്ടികളും മാധ്യമങ്ങളും നോക്കിയതെന്നും വിമര്‍ശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റോഡില്‍ മുറിവ് പറ്റി കിടന്നയാളെ പോലീസ് ആശുപത്രിയില്‍ കൊണ്ടുപോവുകയാണ് ചെയ്തത്. അവിടെയെത്തിയ ശേഷം അയാള്‍ അക്രമാസക്തനാവുകയും എല്ലാവരെയും ആക്രമിക്കുകയുമാണ് ചെയ്തതെന്ന് സിപിഎം പിബി അംഗം കൂടിയായ എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.