തിരുവല്ല : കെ എസ് കെ റ്റി യു കവിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ സംരക്ഷണ സദസ്സ് കമ്മാളത്തകിടി ജംഗ്ഷനിൽ നടത്തി. ക്ഷേമപെൻഷൻ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം അവസാനിപ്പിക്കുക. പെൻഷൻ കുടിശ്ശിക ഉടൻ അനുവദിക്കുക. കർഷക തൊഴിലാളി പെൻഷനും കേന്ദ്ര വിഹിതം അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി നടത്തിയ ധർണ്ണ യൂണിയൻ ഇരവിപേരൂർ ഏരിയാ സെക്രട്ടറി കെ. സോമൻ ഉത്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് റ്റി എം കുഞ്ഞച്ചൻ അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി കെ. മോഹനൻ, എം ജെ തോമസ് എന്നിവർ സംസാരിച്ചു.
Advertisements