പുതുപ്പള്ളി : ഡിവൈഎഫ്ഐ പനച്ചിക്കാട്, കൊല്ലാട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പനച്ചിക്കാട് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ അനാസ്ഥ മൂലം ഈരയിൽകടവ് സ്വദേശിയുടെ ജീവൻ രക്ഷിക്കാൻ സാധിക്കാതെ വന്നതിലും, ശവസംസ്കാര ചടങ്ങിനെയായി ചെളിയും പുല്ലും നിറഞ്ഞ ബണ്ട് റോഡ് വൃത്തിയാക്കുന്നതിന് പുല്ലു വെട്ടി യന്ത്രം പഞ്ചായത്ത് നിരസിച്ചതിലും, പള്ളം ബ്ലോക്ക് പഞ്ചായത്ത് 3.50 ലക്ഷം രൂപ അനുവദിച്ച് വൈദുതി ലൈനുകൾ ആ പ്രദേശത്ത് വലിച്ചിട്ടും രണ്ട് വർഷമായി വഴി വിളക്കുകൾ പഞ്ചായത്ത് സ്ഥാപിക്കാത്തത്തിലും തുടങ്ങിയ ജനകീയ വിഷയങ്ങൾ ഉയർത്തിയായിരുന്നു മാർച്ച് .
പഞ്ചായത്തിന്റെ കെടുകാര്യസ്ഥക്ക് ഭരണ സമിതിയും പഞ്ചായത്ത് സെക്രട്ടറിയും ഒരുപോലെ കൂട്ട് നിക്കുകയാണ്. പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ഇതുവരെ പരിഹാരം കാണുവാൻ പഞ്ചായത്തിന് ഇതുവരെ സാധിച്ചിട്ടില്ല..ജോലി സമയത്ത് കൃത്യമായി എത്താത്ത ജീവനക്കാരെ നാളെ മുതൽ ഗേറ്റിന് മുൻപിൽ തടയുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.
പ്രതിഷേധ മാർച്ച് പുതുപ്പള്ളി ബ്ലോക്ക് കമ്മറ്റി അംഗം അലക്സ് അധ്യക്ഷത വഹിച്ചു. മാർച്ച് പുതുപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് സിജിത്ത് കുന്നപ്പള്ളി ഉത്ഘാടനം ചെയ്തു. അഖിൽ ബാബു, ലിജോമോൻ, നിതിൻ രാജു എന്നീവർ സംസാരിച്ചു