ആലപ്പുഴ: സി.പി.എം നേതാവ് ഇടഞ്ഞതോടെ നോക്കുകൂലി ചോദിച്ചെത്തിയ വിവിധ യൂനിയനുകാർ മുങ്ങി. ആലപ്പുഴ പവര്‍ഹൗസ് വാര്‍ഡില്‍ വൈദ്യുത വകുപ്പ് ജീവനക്കാരുടെ സഹകരണസംഘം കെട്ടിടം നിര്‍മാണം നോക്കുകൂലിയുടെ പേരില്‍ തടസ്സപ്പെടുത്താനെത്തിയ സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ബി.എം.എസ്, ഐ.എന്‍.ടി.യു.സി തൊഴിലാളികളാണ് സി.പി.എം നേതാവും സി.ഐ.ടി.യു ജില്ല വൈസ്പ്രസിഡന്റുമായ അഡ്വ. കെ.ആർ. ഭഗീരഥന്റെ മുന്നിൽ മുട്ടുമടക്കിയത്.
വ്യാഴാഴ്ച രാവിലെ 10നാണ് സംഭവം. .കെ.ആര്.ഭഗീരഥന് പ്രസിഡന്റായ ആലപ്പി ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കെട്ടിടനിർമാണം നടത്തുന്നത്. ഹിറ്റാച്ചി ഉപയോഗിച്ച് നിർമാണം നടത്തുന്നതില്‍ ഒരുദിവസം 8000 രൂപ നല്‍കണമെന്നാണ് നാല് യൂനിയന്കാരും ആവശ്യപ്പെട്ടത്. ഒരു യൂനിയന്‍ 2000 വീതമായിരുന്നു കണക്ക്. സൊസൈറ്റിയില്‍ അംഗത്വം എടുത്ത് ജോലിക്ക് നില്‍ക്കാനാണ് ഭഗീരഥന് യൂനിയന്കാരോട് ആവശ്യപ്പെട്ടത്. സി.പി.എം നേതാവിനെ കണ്ടപ്പോള്‍ യൂനിയന്കാര് പിന്മാറുകയായിരുന്നു.