ആനിക്കാട് കുളത്തുങ്കൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം

മല്ലപ്പള്ളി : ആനിക്കാട് ഗ്രാമപഞ്ചായത്തിലെ കുളത്തുങ്കൽ കവല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കുളത്തുങ്കൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം നെടുങ്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബീന നൗഷാദ് നിർവ്വഹിച്ചു. സൊസൈറ്റി പ്രസിഡൻ്റ് തോമസ് കെ എബ്രഹാമിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നെടുങ്കുന്നം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രവി വി സോമൻ മുഖ്യ സന്ദേശം നൽകി. മെമ്പർമാരായ പ്രമീള വസന്ത് മാത്യൂ, ജോസഫ് മാത്യൂ നെച്ചുകാട് എന്നിവർ ചേർന്ന് അർഹരായ രോഗികൾക്കുള്ള മരുന്നുവിതരണം ഉദ്ഘാടനം ചെയ്തു. സൊസൈറ്റി സെക്രട്ടറി ബിനു ജേക്കബ്ബ് ഇട്ടി, വൈസ് പ്രസിഡൻ്റ് ജോൺസൻ പി ജോൺ, ട്രഷറാർ ഫിലിപ്പ് സഖറിയ, രക്ഷാധികാരി മാത്യൂ വർഗീസ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles