കോട്ടയം ഗാന്ധിനഗറിൽ തട്ടുകടയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവിനെ റിമാന്റ് ചെയ്തു

കോട്ടയം: ഗാന്ധിനഗർ തട്ട് കടയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവിനെ റിമാന്റ് ചെയ്തു. പൊൻകുന്നുംചിറക്കടവ് പുതുപ്പറമ്പിൽ ഹാരീസ് (28) നെയാണ് പിടികൂടിയത്.വെള്ളളിയാഴ്ചരാവിലെ 7.30 ന് ആർപ്പുക്കരഷോപ്പിംഗ് കോപ്ലക്സിന് ഇടതുവശം പ്രവർത്തിക്കുന്ന ഒരു തട്ടുകടയിൽ ഭക്ഷണം കഴിച്ചശേഷം കടയിലെ ജീവനക്കാരനായ തമിഴ്നാ ട്സ്വദേശിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു.തിരക്കുകഴിഞ്ഞ് 8. 30 ആയപ്പോഴാണ് ഫോൺ തിരക്കുന്നത്.

Advertisements

കാണാതിരുന്നതിനെതുടർന്ന് കടയിലെ സി സി റ്റി വി പരിശോധിച്ചു.അപ്പോഴാണ് ഭക്ഷണം കഴിച്ച ശേഷം തൊപ്പി വച്ച ഒരു യുവാവ് ഫോൺ എടുത്ത് പാന്റിസിന്റെ പോക്കറ്റിലിടുന്നത് കാണുന്നത്. തുടർന്ന് ഈ യുവാവിനെ കണ്ടെത്തുവാൻ ശ്രമം തുടങ്ങി. ശനിയാഴ്ച


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുലർച്ചെ 3ന് മെഡിക്കൽ കോളജ് ബസ് സ്റ്റാന്റ് പരിസരത്ത് നിൽക്കുന്നതായി കട ഉടമ അറിയുകയും പിന്നീട് ഇയാളെ പിടികൂടി ഗാന്ധിനഗർപോലീസിൽ എത്തിക്കുകയും ചെയ്തു. സ്റ്റേഷനിൽ ഹാജരാക്കിയ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ്പൊൻകുന്നും സ്റ്റേഷനിൽ മോഷണ കേസിൽ പ്രതിയായി കേസ് ഉണ്ടെന്ന് പോലീസ് അറിയുന്നത്.തുടർന്ന് വൈകിട്ടോടെ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.