ടോട്ടനത്തെ തോൽപ്പിച്ച് ആസ്റ്റൺ വില്ല; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോരാട്ടം ശക്തം 

ലണ്ടൻ : ടോട്ടനത്തെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തി ആസ്റ്റന്‍വില്ലക്ക് വിജയം. സ്പര്‍സിനെ സകലമേഖലകളിലും പിന്തള്ളി കൊണ്ട് മികച്ച പ്രകടനത്തോടെയാണ് ഉനയ് ഉമരിയുടെ ടീം വീണ്ടും വിജയപാതയില്‍ തിരിച്ചെത്തിയത്. ഡഗ്ലസ് ലൂയിസ്, റാംസെ എന്നിവര്‍ ജേതാക്കള്‍ക്കായി വല കുലുക്കിയപ്പോള്‍ ടോട്ടനത്തിന്റെ ആശ്വാസ ഗോള്‍ ഹാരി കെയ്ന്‍ നേടി. ഇതോടെ പോയിന്റ് നിലയില്‍ ടോട്ടനത്തിന് ഒപ്പമെത്താനും ആസ്റ്റന്‍ വില്ലക്കായി. 57 പോയിന്റ് വീതമുള്ള ഇരുവരും ആറും ഏഴും സ്ഥാനത്താണ്.

Advertisements

ഇരു ടീമുകള്‍ക്കും മുന്തൂക്കമില്ലാതെ ആരംഭിച്ച ആദ്യ മിനിട്ടുകള്‍ക്ക് ശേഷം ആസ്റ്റന്‍ വില്ല മത്സരത്തില്‍ ലീഡ് എടുത്തു. ബെയ്ലെയുമായി ചേര്‍ന്ന് നടത്തിയ മികച്ചൊരു നീക്കത്തിനൊടുവില്‍ ജെക്കോബ് റാംസെ യാണ് എട്ടാം മിനിറ്റില്‍ വല കുലുക്കിയത്. പിന്നെ കെയിനിന്റെ പാസില്‍ സോണിന് ലഭിച്ച അവസരത്തില്‍ താരത്തിന് ഗോള്‍ നേടാനാവാതെ പോയെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചിരുന്നു. ബെയിലിയുടെ ശ്രമം ഫോസ്റ്റര്‍ തടുത്തു. വാട്കിനസിനെ എമേഴ്‌സന്‍ വീഴ്ത്തിയതിന് വാര്‍ ചെക്കില്‍ പെനാല്‍റ്റി വിധിച്ചില്ല. മോറെനോയുടെ ക്രോസില്‍ വാട്കിന്‍സിന്റെ ഹെഡര്‍ ലക്ഷ്യത്തില്‍ നിന്നും അകന്ന് പോയി. ബ്വെന്റിയയുടെ ശ്രമം പോസ്റ്റില്‍ തട്ടി തെറിച്ചു. ആദ്യ പകുതിയില്‍ ടോട്ടനം കൂടുതല്‍ ഗോളുകള്‍ വഴങ്ങാതെ രക്ഷപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടാം പകുതിയിലും ആസ്റ്റന്‍വില്ല തന്നെ തുടക്കത്തില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. 53ആം മിനിറ്റില്‍ ഹൊയ്‌ബെര്‍ഗിന്റെ പാസില്‍ നിന്നും ഗോള്‍ നേടാനുള്ള കെയിനിന്റെ ശ്രമം മര്‍ട്ടിനസ് തടുത്തു. കുലുസെവ്സ്കിയുടെ ശ്രമം പോസ്റ്റില്‍ നിന്നും അകന്ന് പോയി. 72 ആം മിനിറ്റില്‍ ആസ്റ്റന്‍ വില്ല ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഡഗ്ലസ് ലൂയിസിന്റെ അതിമനോഹരമായ ഒരു ഫ്രീകിക്ക് ഫോസ്റ്ററുടെ കൈകളില്‍ തട്ടി പോസ്റ്റിലേക്ക് തന്നെ കയറി. 90ആം മിനിറ്റില്‍ റഫറി വിഡിയോ ചെക്കിന് ശേഷം അനുവദിച്ച പെനാല്‍റ്റിയിലൂടെ കെയിന്‍ ടോട്ടനത്തിന്റെ ആശ്വാസ ഗോള്‍ നേടി. മര്‍ട്ടിനസ് കെയിനിനെ വീഴ്ത്തിയതിനാണ് പെനാല്‍റ്റി വിധിച്ചത്. ഇഞ്ചുറി ടൈമില്‍ കുലുസെവ്സ്കിയിലൂടെ ലഭിച്ച അവസരവും ഗോളാകാതെ പോയതോടെ ആസ്റ്റന്‍വില്ല വിജയം സ്വന്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.