ചെന്നൈ: കാട്ടാനയെ വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ച വിനോദസഞ്ചാരിയില്‍ നിന്നും 10,000 രൂപ പിഴ ചുമത്തി തമിഴ് നാട് വനംവകുപ്പ്.വന്യമൃഗങ്ങളെ ശല്യപ്പെടുത്തരുതെന്ന് മുന്നറിയിപ്പും നല്കി. കഴിഞ്ഞ ദിവസം കാട്ടാനയെ വിനോദ സഞ്ചാരി വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്ന വീഡിയോ വൈറലായിരുന്നു.
സഞ്ചാരി തന്റെ കാറില്‍ നിന്ന് ഇറങ്ങി കാട്ടാനയുടെ മുന്പില് നിന്നു. ആളെ ശ്രദ്ധയില്‍പ്പെട്ടതോടെ ആന സഞ്ചാരിക്കുനേരെ തിരിഞ്ഞു. ഇതോടെ, അയാള്‍ ആനക്ക് മുന്നില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഈ സമയം ഇതുവഴി കടന്നുപോയ വാഹനങ്ങളിലുള്ളവര്‍ ഹോണ്‍ മുഴക്കുകയും മറ്റും ചെയ്തതോടെയാണ്, ആന പിന്തിരിഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സഞ്ചാരി ആരാണെന്ന് വനം വകുപ്പ് അന്വേഷിച്ചു. പെണ്ണഗരം ഫോറസ്റ്റ് റേഞ്ചര്‍ ജി.കെ.മുരുകന് നടത്തിയ അന്വേഷണത്തില്‍ മേക്കലന്തിട്ട് വില്ലേജിലെ കെ.മുരുകേശന് (55) ആണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ, വന്യജീവി സംരക്ഷണ നിയമപ്രകാരം 10,000 രൂപ പിഴ ചുമത്തുകയായിരുന്നു.