ആലപ്പുഴയിൽ 15കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി;  47കാരന്​ 46 വർഷം കഠിനതടവ്​

ആലപ്പുഴ: 15കാരിയെ പീഡിപ്പിച്ച്​ ഗർഭിണിയാക്കിയ 47കാരന്​ 46വർഷം കഠിനതടവുംപിഴയും. പോക്​സോ കേസിൽ പ്രതിയായ പാണ്ടനാട് വില്ലേജിൽ തിരുമംഗലത്ത് ഹരിശ്രീ എന്നുവിളിക്കുന്ന ഹരികുമാറിനെയാണ്​ ആലപുഴ സ്​പെഷൽ കോടതി ജഡ്ജ്​ ആഷ്​ കെ. ബാൽ ശിക്ഷിച്ചത്​.  2015ൽ ചെങ്ങന്നൂർ സ്​റ്റേഷൻ പരിധയിലാണ്​​ സംഭവം. 

Advertisements

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്തതിന് 15 വർഷവും പലതവണ കുറ്റകൃത്യം നടത്തിയതിന്​ 15 വർഷവും ഗർഭിണിയാകിയതിന് 15 വർഷവും  ക്രിമിനൽ ഉദ്ദേശത്തോടെ അതിക്രമിച്ച്​ കയറിയതിന്​ രണ്ടുവർഷവുമാണ്​ ശിക്ഷ. ഇവ ഒന്നിച്ചനുഭവിച്ചാൽ മതിയാകും. പ്രതി 2,00,000 രൂപ കുട്ടിക്ക് നഷ്ടപരിഹാരം നൽകണം. അല്ലെങ്കിൽ രണ്ടുവർഷം കൂടുതൽ തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി സ്​പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. സീമ ഹാജരായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.