പൊന്നമ്പല മേട്ടില്‍ തമിഴ്‌നാട് സ്വദേശികളുടെ അനധികൃത പൂജ;വീഡിയോ സമൂഹമാധ്യമങ്ങളില്‍;കേസ് രജിസ്റ്റര്‍ ചെയ്ത് വനംവകുപ്പ്

പത്തനംതിട്ട: അതീവസുരക്ഷ മേഖലയായ ശബരിമല പൊന്നമ്പല മേട്ടില്‍ തമിഴ്‌നാട് സ്വദേശികളുടെ അനധികൃത പൂജ. തമിഴ്‌നാട് സ്വദേശി നാരായണ സ്വാമിയുടെ നേതൃത്വത്തിലാണ് അഞ്ചംഗ സംഘം പൂജ നടത്തിയത്. പൂജ ചെയ്യുന്ന വീഡിയോ സംഘം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

Advertisements

ഇത് വൈറലായതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവം നടന്നതായി ദേവസ്വം ബോര്‍ഡും സ്ഥിരീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റാന്നി ഫോറസ്റ്റ് ഡിവിഷന് കീഴിലാണ് പൊന്നമ്പലമേട്. ശബരിമല ക്ഷേത്രവുമായ ബന്ധപ്പെട്ട അതീവ സുരക്ഷാ മേഖലയാണ്. വനംവകുപ്പിനാണ് സുരക്ഷാചുമതല. ഇവിടെ സ്ഥിതി ചെയ്യുന്ന കെഎസ്ഇബി ഓഫീസിലേക്ക് സുരക്ഷാപരിശോധനകള്‍ക്ക് ശേഷമാണ് ആളെ കടത്തിവിടുന്നത്. മൊബൈല്‍ ഫോണോ ക്യാമറകളെ അനുവദിക്കില്ല. ഇവിടെ നിന്ന് നോക്കിയാല്‍ ശബരിമല ക്ഷേത്രം കാണാനാവും.

ഒരാഴ്ച മുന്‍പാണ് പൂജ നടന്നതെന്നാണ് വിവരം. അതീവ സുരക്ഷാ മേഖലയില്‍ കടന്നുകയറി മണിക്കൂറോളം പൂജ നടന്നിട്ടും വിവരം അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ് ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും അവര്‍ പറഞ്ഞു.

ശബരിമലയുടെ പരിപാവനത കളങ്കപ്പെടുത്താനാണെന്നുള്ള നീക്കമാണ് നടന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡിജിപി, വനംവകുപ്പ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Hot Topics

Related Articles