തെറ്റിധാരണയുടെ പേരില്‍ യു.ഡി.എഫ് വിട്ട എല്ലാവരും തിരിച്ചുവരണമെന്നാണ് ആഗ്രഹം ; കെ മുരളീധരന്‍ എം.പി

കോഴിക്കോട്: തെറ്റിധാരണയുടെ പേരില്‍ യുഡിഎഫ് വിട്ട എല്ലാവരും തിരിച്ചുവരണമെന്നാണ് ആഗ്രഹമെന്ന് കെ മുരളീധരന്‍ എം.പി. കേരള കോണ്‍ഗ്രസ്, കേരള കേണ്‍ഗ്രസ് ബി ഗ്രൂപ്പ്, എല്‍ജെഡി ഇവരെല്ലാവരും തിരിച്ചുവരണം എന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisements

മുന്നണിയിലെ വിപുലീകരണം സംബന്ധിച്ച്‌ യുഡിഎഫില്‍ ചര്‍ച്ച നടന്നിട്ടില്ല. മുന്നണിയില്‍ ഇപ്പോള്‍ ഉള്ളവരുമായി കൂടിയാലോചിച്ച ശേഷം മാത്രമെ ഏതൊരു തീരുമാനവും സ്വീകരിക്കൂ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണോ എന്നതില്‍ തീരുമാനമെടുക്കുന്ന കാര്യം രാഹുല്‍ ഗാന്ധിക്ക് വിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുസ്ലീം ലീഗിനെ ഉയര്‍ത്തി കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടാക്കാമെന്നാണ് സിപിഎമ്മിന്‍റെ കണക്കൂട്ടല്‍. ആ മോഹം ഇവിടെ വിലപ്പോകില്ല. മുസ്ലീം ലീഗിനെ പുകഴ്ത്തുന്നതില്‍ കോണ്‍ഗ്രസിന് യാതൊരു എതിര്‍പ്പില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.