കുമരകം: താന്ത്രിക മേഖലയിൽ അര നൂറ്റാണ്ട് പിന്നിടുകയും,
ഗുരുദേവ ദർശനത്തിൽ നിന്ന് വ്യതിചലിക്കാതെ താന്ത്രിക ക്രിയകളിലെ പാണ്ഡിത്യം കൊണ്ട് ശ്രദ്ധേയനാവുകയും, തന്ത്രവിശാരദ ബഹുമതി നേടുകയും ചെയ്ത കുമരകം എം എൻ ഗോപാലൻ തന്ത്രിയെ കുമരകം കലാഭവൻ ആദരിച്ചു.
കുമരകം ടൂറിസം സാംസ്കാരിക നിലയത്തിൽ വച്ച് ശിവഗിരി ധർമ്മസംഘം പ്രസിഡണ്ട് സച്ചിദാനന്ദ സ്വാമികൾ ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും ആദരിക്കലും നടത്തി.
കലാഭവൻ വർക്കിംഗ് പ്രസിഡണ്ട് ടി കെ ലാൽ ജ്യോത്സ്യർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പ്രശസ്ത തിരക്കഥാകൃത്ത് നിതീഷ് ജി, ആറ്റാമംഗലം പള്ളി വികാരി ഫാ. വിജി കുരുവിള ഇടയാട്ട് , നവനസ്രത്ത് പള്ളി വികാരി ആന്റോ മുട്ടത്ത്, ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡൻറ് എ കെ ജയപ്രകാശ് 2298 ബാങ്ക് പ്രസിഡണ്ട് എ വി തോമസ് , 1070 ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് സ്കറിയാ , യൂണിയൻ കൗൺസിൽ സതീഷ് മണലേൽ ,കലാഭവൻ കലാ സാംസ്കാരിക കൂട്ടായ്മ ചെയർമാൻ പി എസ് സദാശിവൻ സെക്രട്ടറി എസ് ഡി പ്രേംജി , സാൽവിൻ കൊടിയന്ത്ര. പി കെ അനിൽകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് കുമരകം കലാഭവൻ കമ്മ്യൂണിക്കേഷൻസസ് അവതരിപ്പിക്കുന്ന സംഗീതാമൃതവും നടന്നു.